കറൻസി നിരോധം: കെഎസ്എഫ്ഇ ആശ്വാസനടപടികൾ പ്രഖ്യാപിച്ചു

 

കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ബുദ്ധിമുട്ടുന്ന ഇടപാടുകാർക്ക് കെഎസ്എഫ്ഇ വിവിധ ആശ്വാനടപടികൾ പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 30 വരെയാണ് ഈ ഇളവുകൾ.

ഈ കാലയളവിൽ ചിട്ടിത്തവണ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർ അടയ്ക്കേണ്ട വീതപ്പലിശ പിടിക്കില്ല. ചിട്ടിത്തവണ അടയ്ക്കുന്നതിൽ ഈ കാലയളവിൽ വീഴ്ച വരുത്തിയാൽ പലിശയും ഈടാക്കില്ല. വായ്പാപദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാകും.

വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച പൊന്നോണച്ചിട്ടിയുടെ കാലാവധി നവംബർ 30 വരെ നീട്ടിയതായും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.