സിനിമയിലും ചുംബിക്കാന്‍ ഭയം; ഒരു കിസിന് 19 ടേക്ക്

ചെന്നൈ: കേരളത്തില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തമിഴ് സിനിമയിലെ യുവതാരങ്ങളുടെ അതിരുവിട്ട ലൈംഗിക കേളികളുടെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതോടെ സിനിമയില്‍ പോലും നടികളെ പിടിക്കാന്‍ നായകന്‍മാര്‍ക്ക് ഭയമായി. ബര്‍മ, ജാക്‌സണ്‍ ദുരൈ എന്നീ ചിത്രങ്ങളെ തുടര്‍ന്ന് ധരണീധരന്‍ സംവിധാനം ചെയ്യുന്ന രാജാ രങ്കുസ്‌കി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അടുത്തിടെ നടന്ന ഒരു സംഭവം പറയാം.

ചിത്രത്തില്‍ ഒരു ലിപ് ലോക്ക് സീനുണ്ട്. മെട്രോ ഫെയിം സിരിഷ് ആണ് നായകന്‍, ചാന്ദിനി നായികയും. ചുംബനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ചാന്ദിനിക്ക് മടിയായിരുന്നു. മുന്‍കൂട്ടി പറയാതെ ചുംബനരംഗം ചിത്രീകരിക്കുന്നതും ശരിയല്ലെന്ന് സംവിധായകനും നായകനും തീരുമാനിച്ചിരുന്നു. കാരണം സിനിമ ഇട്ടേച്ച് നടി പോവുകയോ, അല്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കുകയോ ചെയ്താല്‍ കുടുങ്ങും.

്അങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ ചാന്ദിനി വന്നു, ‘ സാറ് വിഷമിക്കണ്ട, സിനിമയല്ലേ ഞാന്‍ റെഡിയാണ്’ സംവിധായകന് സമാധാനമായി. അങ്ങനെ സിരിഷിനോടും ചാന്ദിനിയോടും സംവിധായകന്‍ കാര്യങ്ങള്‍ പറഞ്ഞു. കിസ് ചെയ്യുമ്പോള്‍ രണ്ട് പേരുടെയും മുഖത്ത് ടെന്‍ഷനുണ്ടാവരുത്. റിഹേഴ്‌സല്‍ വേണ്ട, ഒറ്റ ടേക്കില്‍ ഒകെയാക്കണം.

നായകനും നായികയും സമ്മതിച്ചു. പക്ഷെ, ടേക്കെടുത്തിട്ട് ശരിയാകുന്നില്ല. സിരിഷ് ആരെയോ ഭയന്ന് എന്തോ ചെയ്യുന്നത് പോലെ. ചുംബനം സിനിമയില്‍ പോലും കാണാത്തയാളെ പോലെയായിരുന്നു സിരിഷിന്റെ അഭിനയം. ചാന്ദിനിയും സിരിഷിനെ കൂളാക്കി. എന്നിട്ടും ടേക്ക് ഒക്കെയായില്ല. ഒടുവില്‍ 19ാമത്തെ ചുംബനത്തിലാണ് സംവിധായകന് സംതൃപ്തി തോന്നിയത്. എന്നാല്‍ ഇത്രയും ടേക്കുകള്‍ക്കിടയില്‍ നായികയുടെ ചുണ്ടുകള്‍ വരണ്ടിരുന്നു.