ജീവന് ഭീഷണി: മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 24 സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഴുവൻ സമയ സേവനം ലഭ്യമാക്കും. മാതാ അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അമൃതാനന്ദമയിക്കും കൊല്ലത്തെ വള്ളിക്കാവിലുള്ള ആശ്രമത്തിലും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 40 സി.ആർ.പി.എഫ് ജവാന്മാരെ നിയോഗിക്കും. കൂടാതെ, യാത്ര ചെയ്യുമ്പോൾ അമൃതാനന്ദമയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.