ഗോധ സിനിമയില്‍ ഒരു ഗുസ്തിക്കാരിയായി വേഷമിടുകയാണ് പഞ്ചാബി സുന്ദരി വാമിക ഗബ്ബി. അത്രയും ബോള്‍ഡ് ആയ കഥാപാത്രം ചെയ്യാന്‍ തനിക്കു കഴിയുമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫിനും നിര്‍മ്മാതാവ് സാരഥിക്കും തോന്നിയത് അത്ഭുതപ്പെടുത്തിയെന്നും ഈ പഞ്ചാബി സുന്ദരി പറയുന്നു. തനിക്കൊരു റെസ്‌ളറാകാന്‍ പറ്റും എന്നവരെ തോന്നിപ്പിച്ചത് എന്തായിരിക്കുമെന്നറിയില്ല. എങ്കിലും അവര്‍ അര്‍പ്പിച്ച വിശ്വാസത്തിന് താനെന്നും കടപ്പെട്ടിരിക്കുമെന്നും വാമിക പറയുന്നു.
ടൊവിനോ നായകനായ ചിത്രത്തില്‍ അദിതി സിംഗ് എന്ന ഗുസ്തിക്കാരി പഞ്ചാബി പെണ്‍കുട്ടിയെയാണ് വാമിക ഗോദയില്‍ അവതിരിപ്പിക്കുന്നത്. എന്നാല്‍ പഞ്ചാബിയാണെങ്കിലും തനിക്ക് ഗുസ്തി അറിയില്ലെന്നും വാമിക പറയുന്നു. സിനിമയ്ക്ക് വേണ്ടി പരിശീലിച്ചു. കേരളത്തിലെ പ്രശസ്തനായ റെസ്ലര്‍ ജോര്‍ജ് ആണ് വാമികയെ ട്രെയിന്‍ ചെയ്തത്. ട്രെയിനിംഗിന്റെയും ബോഡി വര്‍ക്കൌട്ടിന്റെയുമൊക്കെ ഫലമായി കഥാപാത്രത്തെ നന്നാക്കാന്‍ കഴിഞ്ഞു. പക്ഷേ ഇപ്പോള്‍ ഒരു പ്രശ്‌നമുണ്ട്.. ഈ ഗുസ്തിക്കാരുടെ പോലെ വലിയ ബൈസെപ്‌സ് എങ്ങനെ കളയും.
മേയ് 19ന് ചിത്രം തിയേറ്ററുകളിലെത്തും.