കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ സൂപ്പർ ഡൂപ്പർ ഷോ

കൾച്ചറൽ ഡസ്‌ക്ക്

അമേരിക്കയിലുടനീളം വിവാദക്കൊടുങ്കാറ്റ് ഉയർത്തിയ ദിലീപ് ഷോ എല്ലാ വിവാദങ്ങളെയും കാറ്റിൽ പറത്തി കുത്തിക്കുന്നതിനു പിന്നിൽ ദിലീപിന്റെ സഹധർമ്മിണി കാവ്യയുടെ മിന്നുന്ന പ്രകടനവും .ഓരോ വേദിയിലുംകാവ്യ ഉണർത്തിവിടുന്ന എനർജി സഹതാരങ്ങളിലേക്കും സന്നിവേശിക്കുന്നു.

18425518_1424253020964896_7639223893377165338_n18425371_1424251587631706_8087613110733157761_n18425293_1424250250965173_2041502724538189207_n18425367_1424249044298627_5629959355086174564_n18425218_1896019920641310_8080686082795796190_n18301347_1418018231588375_6450424017068897969_n18301231_1418017974921734_5473504003955279685_n18275262_1418018181588380_8264645069409544723_n

അവർ അവതരിപ്പിക്കുന്ന ഡാൻസ് ഇനങ്ങൾ എല്ലാം നിറഞ്ഞ കയ്യടികളോടെയാണ് ജനം സ്വീകരിക്കുന്നത്
ടൊറന്റോയിൽനടന്ന ഷോയ്ക്കു കിട്ടിയ പ്രതികരണം കാനഡയുടെ ചരിത്രത്തിലിത്രമൊരു ഷോ വന്നിട്ടില്ലന്നായിരുന്നു . ദിലീപിന് ഈ ഷോയുമായി അമേരിക്കയിലുണ്ടായവ്യവാദങ്ങൾക്കു തന്റെ ചിലങ്കകൾ കൊണ്ട് മറുപടി പറയുവാനുള്ള ഉത്തര വാദിത്വം കാവ്യ ഏറ്റെടുക്കുകയായിരുന്നു.ദിലീപുമൊത്തുള്ള ഡാൻസ് രംഗങ്ങളിൽ എല്ലാം അവർ നന്നായി തിളങ്ങുകയും ചെയ്തു.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അവധിക്കാല യാത്ര കൂടി ആണ് അമേരിക്കൻ യാത്ര.ഒപ്പംനാദിര്ഷായുടെ കുടുംബവുമുണ്ട്.
ഷോ മീനാക്ഷിയുടെ ഈ അവധിക്കാലം അമേരിക്കയിലാണ്. അമേരിക്കയില്‍ വെച്ച്‌ നടക്കുന്ന ദിലീപ് ഷോയില്‍ പങ്കെടുക്കാനാണ് ദിലീപും കുടുംബവും അമേരിക്കയിലെത്തിയത്. ഷോയില്‍ ചിലങ്കയണിഞ്ഞ് കാവ്യയും സദസ്സിനെ കുളിര്‍മഴ പെയ്യിക്കുമ്പോൾ ഷോയുടെ വിജയത്തിനായി ദിലീപും അഹോരാത്രംപ്രയത്നിക്കുന്നു.കലാപരിപാടികൾക്കിടയിൽ അമേരിക്കൻ സംഘടനകളുടെ നേതാക്കന്മാരുടെ പ്ലാക്ക് കൊടുക്കൽ കർമ്മങ്ങളിൽ മുഷിവില്ലാതെ ദിലീപ് പങ്കെടുക്കുന്നു .ഒരു പ്ലാക്ക് കൊടുത്താലെന്താ.ഷോ വിജയിക്കുകയല്ലേ.ഷോയ്ക്കു സ്പോണ്സർമാരാകാൻ മടിച്ചു നിന്ന പലരും നല്ല പണംമുടക്കി സ്പോണ്സര് ഷിപ്പ് കരസ്ഥമാക്കി കഴിഞ്ഞു.
ഷോയ്‌ക്കെതിരെ വിവാദമുണ്ടാക്കിയവരെ ആരെയും ഇപ്പോൾ കാണുന്നില്ല.അതൊക്കെ താൽക്കാലികമായിരിക്കും എന്നാണ് ദിലീപും പറയുന്നത്.നാദിര്‍ഷ, നമിത പ്രമോദ്, ധര്‍മ്മജന്‍, രമേഷ് പിശാരടി, റിമ്മി ടോമി, സുബി ,സുധി കൊല്ലം, ഏലൂര്‍ ജോര്‍ജ്, ഹരിശ്രീ യൂസഫ്, സമദ്, റോഷന്‍ ചിറ്റൂര്‍ തുടങ്ങീ 26ല്‍ പരം കലാകാരന്‍മാര്‍ ഷോയില്‍ അണിനിരന്നവതരിപ്പിക്കുന്ന എല്ലാ കലാപരിപാടികളും അമേരിക്കൻ മലയാളികൾ സ്വീകരിക്കുന്നത് അവയുടെ അവതരണം കൊണ്ട് മാത്രമാണ്.