കോടതി വിവാഹം അസാധുവാക്കിയ യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് വീട്ടിലാക്കി

കോടതി വിവാഹം അസാധു ആക്കിയ മതം മാറിയ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് വീട്ടിലാക്കി. ഹാദിയ എന്ന അഖിലയെയാണ് ഹൈകോടതി നിർദേശ പ്രകാരം പോലീസ് മാതാപിതകളുടെ വൈക്കത്തുള്ള വീട്ടിൽ എത്തിച്ചത്. താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്നും മാതാപിതാകളുടെ കൂടെ പോകുവാൻ താൽപര്യം ഇല്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം എസ്.എൻ.വി സദനം ഹോസ്റ്റലിൽ ഹൈകോടതി വിധി പ്രകാരം താമസിപ്പിച്ച യുവതിയെയാണ് പോലീസ് ബലം പ്രയോഗിച്ച് വീട്ടിൽ എത്തിച്ചത്. മാതാപിതകൾക്ക് ഒപ്പം പോവാൻ യുവതി വിസമതിച്ചു. കോട്ടയം എസ് പിയുടെ നിർദ്ദേശ പ്രകാരം വൈക്കം പോലീസാണ് യുവതിയെ വീട്ടിലെത്തിച്ചത്. വനിതകൾ ഉൾപ്പെട്ട 4പോലീസുകാരെ വീട്ടില്‍ സുരക്ഷക്ക് വേണ്ടി ചുമത്തലപ്പെടുത്തിയിട്ടുണ്ട്.

മകള്‍ തീവ്രവാദ ഗ്രൂപ്പിന്റെ തടങ്കലിലാണെന്നും സിറിയയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി യുവതിയുടെ വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കളോടൊപ്പം പോലിസ് സംരക്ഷണയില്‍ വീട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹരജി പരിഗണനയിലിരിക്കെയാണ് പെൺകുട്ടി കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി വിവാഹിതയായത്. താന്‍ ഇസ്ലാം മതത്തിലാകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹരജി പരിഗണിക്കവേ പെണ്‍കട്ടി കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും വിവാഹത്തിന് നേത്യത്വം നല്‍കിയത് മറ്റ് ചിലരാണെന്നും ചൂണ്ടികാട്ടിയാണ് കോടതി വിവാഹം റദ്ദ് ചെയ്തത്. ഇതെ തുടര്‍ന്നാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയെ പോലിസ് ബലംപ്രയോഗിച്ച് വീട്ടിലെത്തിച്ചത്.