
കല്യാണത്തിന് ശേഷം സ്ത്രീകള്‍ അടുക്കളയില്‍ കിടന്ന് ശ്വാസം മുട്ടുന്നത് ലോകം കുറേ കണ്ടതാണ്. അതിന് മാറ്റം വരണം. അതേസമയം കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകുമെന്നും പ്രിയമണി വാദിക്കുന്നു. സമൂഹത്തിന്റെയും മൂല്യങ്ങളുടെയും സദാചാരത്തിന്റെയും പേരില്‍ നടിമാരുടെ സ്വപ്നങ്ങളെയും കരിയറിനെയും നശിപ്പിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനെയും കുടുംബത്തെയും മാത്രം ശ്രദ്ധിക്കണമെന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ നടപടിയാണ്. ഒരു നടി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം, സൗന്ദര്യം, പിന്നെ ചിത്രീകരണത്തിനായി വിദേശത്തും മറ്റും പോകേണ്ടി വരും. ആണുങ്ങള്‍ ഇതൊക്കെ ചെയ്യുമ്പോള്‍ പ്രശ്നമല്ലതാനും. പെണ്ണ് ചെയ്താല്‍ കുടുംബത്തില്‍ നിന്ന് വരെ വിമര്‍ശനമുയരും. ഇതൊക്കെ മാറേണ്ട കാലം അതിക്രമിച്ചു.
നടിമാരെ പാചകം ചെയ്യാനും തുണികഴുകാനും സുഖിക്കാനുമുള്ള യന്ത്രങ്ങളായി ഭര്‍ത്താക്കന്‍മാര്‍ കാണുന്നത് ശരിയല്ല. അതുകൊണ്ട് നടിമാര്‍ വിവാഹത്തെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് തൊഴിലില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഭാര്യമാര്‍ അടിമകളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്ത് വളര്‍ത്തട്ടെ എന്നും പ്രിയാമണി ഉപദേശിക്കുന്നു. അമലാപോളും വിജയ് യും അടിച്ച് പിരിഞ്ഞു. പ്രിയാമണി താമസിക്കാതെ വിവാഹിതയാകും. ഇങ്ങിനെയാണ് പോക്കെങ്കില്‍ എന്താകുമോ എന്തോ?