ചെന്നിത്തലയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ടി ജെ ആഞ്ചലോസ്

ശ്രീവൽസം ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളിലെ ദുരൂഹതകൾ ചൂണ്ടി കാണിച്ച് ആഭ്യന്തര വകുപ്പിന് ലഭിച്ച വിവരം ആരാണ് പൂഴ്ത്തിവെച്ചതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് സി.പി.ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് .ഇതു സംബന്ധിച്ച അന്വേഷണത്തിൻറെ പരിധിയിൽ അന്നത്തെ പോലീസ് മേധാവികളേയും ഉൾപ്പെടുത്തണമെന്നും ആഞ്ചലോസ്.. അന്ന് കേരളത്തിലേക്ക് നാഗാലാൻറ് പോലീസിൻറെ 15 ടൺ കയറ്റാവുന്ന ട്രക്കാണ് വന്നു പോയി കൊണ്ടിരുന്നതെന്നും ആഞ്ചലോസ് പറഞ്ഞു.

ഇത് സംബന്ധിച്ച് ടി ജെ ആഞ്ചലോസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ:

ശ്രീവൽസം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലെ ദുരൂഹതകൾ ചൂണ്ടി കാണിച്ച് രണ്ടു വർഷം മുമ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച വിവരം ആരാണ് പൂഴ്ത്തിവെച്ചതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കണം. ഇതു സംബന്ധമായ അന്വേഷണത്തിന്റെ പരിധിയിൽ അന്നത്തെ പോലീസ് മേധാവികളേയും ഉൾപ്പെടുത്തണം. നാഗാലാന്റ് പോലീസിന്റെ 15 ടൺ കയറ്റാവുന്ന ട്രക്കാണ് വന്നു പോയി കൊണ്ടിരുന്നത്.

കരുവാറ്റ മെഡിക്കൽ കോളേജിന്റെ പിന്നിൽ ഭൂമി തട്ടിപ്പായിരുന്നു ലക്ഷ്യമെന്ന സി.പി.ഐ. നിലപാട് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞു.കായംകുളം എൻ.ടി.പി.സി.യുടെ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളേജെന്ന ലക്ഷ്യം പിന്നീട് കരുവാറ്റായിലെ സ്വകാര്യ മെഡിക്കൽ കോളേജായി രൂപാന്തരപ്പെട്ടത് ഭൂമി കച്ചവടത്തിനു വേണ്ടിയായിരുന്നു. സർക്കാർ ഖജനാവിൽ നിന്നുള്ള തുകയാണ് ഈ മെഡിക്കൽ കോളേജിനുള്ള ഭൂമി ഏറ്റെടുക്കുവാൻ മാറ്റി വെച്ചത്.തണ്ണീർത്തട നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചു കൊണ്ടാണ് ഇത്തരം ഗ്രൂപ്പുകൾ കരുവാറ്റയിലെ നിർദിഷ്ട മെഡിക്കൽ കോളേജിനു ചുറ്റും വൻതോതിൽ ഭൂമി വാങ്ങി കുട്ടിയത്.

[fb_pe url=”https://www.facebook.com/tj.anjalose/posts/1062632753873044?pnref=story” bottom=”30″]