നാടൻ കള്ളും നാട്ടുരുചികളും പിന്നെ കരിമീനും

കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ – രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി. kalpaka-inn-thewifireporter

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ തിരഞ്ഞെടുത്ത് മറ്റുള്ളവരെ അമ്പരപ്പിക്കുക യും ചെയ്ത മനുഷ്യനാണ്. കണ്ണു വൈദ്യനായി ജീവിതമാരംഭിച്ചവർഗീസ് വൈദ്യൻ കമ്മ്യൂണിസ്റ്റായ ശേഷം പ്രസാധകൻ , കരാറുകാരൻ , വ്യവസായി തുടങ്ങി നിരവധി സഞ്ചാര പഥങ്ങളിലൂടെ കറങ്ങിയ ശേഷം അക്കാലത്ത് കേരളത്തിൽ മറ്റാരും കൈവെക്കാൻ അറയ്ക്കുന്ന മേഖലയിലെക്ക് കടക്കാൻ ധൈര്യം കാണിച്ചു. ലാൽ സലാം എന്ന സിനിമയിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂർ സ്റ്റീഫൻ എന്ന കഥാപാത്രം വൈദ്യന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. വൈദ്യന്റ ഇളയ മകനും പ്രശസ്ത തിരക്കഥാകൃത്തുമായ ചെറിയാൻ കല്പകവാടിയാണ് ലാൽസലാമിന്റ കഥയെഴുതിയത്.

kalpakavadi-food-thewifireporter

നാഷണൽ ഹൈവെ 47 നരികിൽ വഴിയോര ഭക്ഷണശാല (മോട്ടൽ) തുറക്കാൻ അര നൂറ്റാണ്ട് മുമ്പ് ധൈര്യം കാണിച്ച വൈദ്യന് ഈ സംരഭത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാ യിരുന്നു. വഴിയാത്രക്കാർക്ക് വിശ്രമിക്കാനും വിശപ്പടക്കാനുമുള്ള ഒരിടമെന്ന നിലയിലാണ് ആലപ്പുഴയ്ക്കടുത്ത് തോട്ടപ്പള്ളിയിൽ തന്റെ തെങ്ങിൻ പുരയിടത്തിൽ സംസ്ഥാനത്തെ ആദ്യ മോട്ടൽ ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരനായ മലയാറ്റൂർ രാമകൃഷ്ണനാണ് ഈ തെങ്ങിന്‍പുരയിടത്തില്‍
സ്ഥാപിക്കപ്പെട്ട ഈ വഴിയോര ഭക്ഷണശാലയ്ക്ക് കല്‍പ്പകവാടി എന്ന് പേരിട്ടതെന്ന്‌
വൈദ്യന്റെ മുത്തമകനും കോൺഗ്രസ് നേതാവുമായ ലാൽ വർഗിസ് കൽപ്പകവാടി ഓർമ്മിച്ചു. ഒരു പാട് എഴുത്തുകാരുടേയും രാഷ്ടീയ നേതാക്കളുടേയും പ്രേംനസീർ ഉൾപ്പടെയുള്ള സിനിമാ താരങ്ങളുടേയും സംഗമ കേന്ദ്രമായിരുന്നു കൽപ്പക വാടി. തകഴി, ദേവ് , പൊൻകുന്നം വർക്കി, മലയാറ്റൂർ, തോപ്പിൽ ഭാസി, തുടങ്ങിയ നിരവധി എഴുത്തുകാർ വൈദ്യന്റെ ഭക്ഷണശാലയിലെ പതിവുകാരായിരുന്നു. ഇന്ന്‌
ഇക്കോ ടൂറിസത്തെ ക്കുറിച്ച് ടൂറിസം വ്യവസായികളും സർക്കാരും ചിന്തിക്കുന്നതിന് എത്രയോ മുമ്പ് പ്രകൃതിയുമായി യോജിച്ചുള്ള വിനോദ സഞ്ചാരമെന്ന സങ്കല്പത്തിന് വൈദ്യനും കൽപ്പകവാടിയും തുടക്കമിട്ടു.

അന്നം അന്വേഷിച്ചുവരുന്ന വരെ നിരാശപ്പെടുത്തരു തെന്ന പ്രമാണമാണ് വൈദ്യൻ തന്റെ പിൻതലമുറയ്ക്ക് പകർന്നു നൽകിയത്. വൈദ്യരുടെ രണ്ടു മക്കളായ ലാലും ചെറിയാനും കൽപ്പകവാടി എന്ന പേരിൽ തോട്ടപ്പള്ളിയിൽ ഭക്ഷണ ശാലകൾ നടത്തുന്നുണ്ട്.

125834
ടൂറിസവും കൃഷിയിടവുമായി സംയോജിപ്പിക്കുന്ന ഭക്ഷണക്രമത്തിനാണ് ഊന്നൽ നൽകുന്നത്. കൽപ്പകവാടിയുടെ പ്രത്യേകതകളായ സിറിയൻ ക്രിസ്ത്യൻ വിഭവങ്ങൾ കൊതിയൂറും വിധത്തിൽ ആവശ്യക്കാരന് നൽകുകയാണ് തങ്ങളുടെ പ്രമാണമെന്ന് വൈദ്യന്റെ മക്കൾ തുറന്നു പറയുന്നു. വഴിയാത്രക്കാർ ഒരിക്കൽ വന്നാൽ പോര, അവരെന്നും വരണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ചെറിയാൻ കല്പകവാടി പറഞ്ഞു.
അവരുടെ വിശ്വാസവും രുചി സങ്കല്പവുംനിലനിർത്തണമെന്ന വാശി ഞങ്ങൾക്കുണ്ട്. ഇതാണ് ഞങ്ങളുടെ അപ്പ പഠിപ്പിച്ചതെന്ന് ചെറിയാൻ പറഞ്ഞു.കൽപ്പകവാടി രൂചികൾ എന്ന പേരിൽ ചെറിയാന്റെ ഭാര്യ ലതാ ചെറിയാൻ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.kalpakavadi-inn-ruchikal
വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾക്ക് പുറമെ കാറ്റും വെളിച്ചവും കയറുന്ന  ഭക്ഷണശാല ക്കൊപ്പം പാർടികൾ നടത്താനുള്ള സൗകര്യവും രണ്ട് കൽപ്പകവാടിക ളിലുമുണ്ട്. ഗ്രാമീണ ജീവിതത്തിന്റെ സൗകുമാര്യത അടുത്തറിയാനുള്ള ഏർപ്പാടുകൾ ഇവിടെ ഉണ്ട്. താറാവ് കറി, കരിമീൻ പൊള്ളിച്ചത്, ഫിഷ് കറി, ഫിഷ് മോളി, ഞണ്ട് ഫ്രൈ, അപ്പം, കോഴിക്കറി, ഇങ്ങനെ കൽപ്പകവാടിയുടേതായ മാത്രം വിഭവങ്ങൾ മറ്റെങ്ങും ലഭിക്കില്ല. വറുഗീസ് വൈദ്യൻ ഉണ്ടായിരുന്ന കാലത്ത് ആവശ്യക്കാർക്ക് ശുദ്ധമായ തെങ്ങിൻ കള്ളും നൽകിയിരുന്നു.- പിൽക്കാലത്ത് അത് നിർത്തി.
കേരളത്തിന്റെ ഭക്ഷ്യ- രാഷ്ടീയ – സാംസ്കാരിക- സിനിമാ രംഗങ്ങളിലെ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭക്ഷണശാല യാ ണ് കൽപ്പകവാടിയെന്ന വഴിയൊര ഭക്ഷ്യവിശ്രമകേന്ദ്രം