ബെഹ്റയ്ക്ക് പെയിന്റ് കമ്പനിയുമായി എന്താണു ബന്ധമെന്ന് വിജിലൻസ് കോടതി; പരാതി ഫയലില്‍ സ്വീകരിച്ചു

പൊലീസ് സ്റ്റേഷന്‍ പെയിന്റടിക്കല്‍ ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറും മുന്‍ ഡിജിപിയുമായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റടിക്കാനുളള ബെഹ്‌റയുടെ ഉത്തരവാണ് വിവാദമായത്. ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. പെയിന്റടിക്കാന്‍ ഉത്തരവിറക്കുമ്പോള്‍ പൊലീസ് മേധാവിയായിരുന്നോയെന്നും കോടതി ചോദിച്ചു. ബെഹ്‌റക്ക് കമ്പനിയുമായി എന്ത് ബന്ധമെന്നും കോടതി ചോദിച്ചു.

ഈ മാസം 20ന് മുമ്പായി ഉയരുന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ നിലവില്‍ വിജിലന്‍സ് ഡയറക്ടറായ ബെഹ്‌റയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയാണ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചത്.

പൊലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ നിറത്തില്‍ പെയിന്റടിക്കേണ്ടതെന്നും ചോദിച്ചു.