സായ് ധന്‍ഷിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്റെ സോളോയിലുടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കബാലി ഫെയിം സായ് ധന്‍ഷിക.

ദൃശ്യപരമായി വെല്ലുവിളി നേരിടുന്ന ഒരു നര്‍ത്തകിയുടെ വേഷമാണ് സായ് സോളോയില്‍ കൈകാര്യം ചെയ്യുന്നത്.

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സോളോയില്‍ ആര്‍ത്തി വിഘ്‌നേശ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി അഞ്ച് നായികമാരാണ് അണിനിരക്കുന്നത്.

കൊച്ചിയില്‍ ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂളില്‍ സായ് എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്താരങ്ങള്‍. ചിത്രം ജൂണ്‍ 23ന് തീയറ്ററുകളില്‍ എത്തും.