’ആമി’യിൽ സഹീര്‍ അലിയായി അനൂപ് മേനോൻ; ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ’ആമി’ എന്ന സിനിമയിലെ അനൂപ് മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്തായി. സിനിമയിൽ സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. സഹീർ അലിയായുള്ള പുതിയ ഗെറ്റപ്പിലുള്ള ചിത്രം അനൂപ് മേനോന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഫോട്ടോയ്‍ക്ക് മുസ്ലിംലീഗ് നേതാവുമായുള്ള സാമ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി. മനോഹരമായൊരു ബയോപിക് എന്നാണ് അനൂപ് മേനോൻ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയിൽ മാധവിക്കുട്ടിയായി വേഷമിടുന്നത് മഞ്ജു വാരിയറാണ്. സിനിമയുടെ രണ്ടാംഘട്ടത്തിൽ കമല സുരയ്യയായാണ് മഞ്ജു എത്തുന്നത്.

[fb_pe url=”https://www.facebook.com/AnoopMenonOfficial/photos/a.261022820708470.1073741829.257454871065265/1179552158855527/?type=3&theater” bottom=”30″]