നയൻസിന്‍റെ അരാം നവംബറിൽ പ്രദർശനത്തിനെത്തും

ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അ​രാം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ബാ​ല​വേ​ല​യ്ക്കെ​തി​രേ​യും ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. തെ​ലു​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ പേ​ര് ക​ർ​ത്ത​വ്യം എ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ ഗോ​പി നൈ​നാ​രാ​ണ് സം​വി​ധാ​യ​ക​ൻ. കാ​ക്ക​മു​ട്ടൈ ഫെ​യിം വി​ഘ്നേ​ശും ര​മേ​ശും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പീ​റ്റ​ർ ഹെ​യ്ൻ ആ​ണ് ചി​ത്ര​ത്തി​ന് ആ​ക്‌ഷ​ൻ രംഗങ്ങൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം കോ​ടി​ക​ൾ മു​ട​ക്കി സ​ണ്‍ നെ​റ്റ് വ​ർ​ക്കാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സു​നു ല​ക്ഷ്മി, വി​നോ​ദി​നി വൈ​ദ്യ​നാ​ഥ്, പി.​വി. അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ പേ​രും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഒ​രു വ​ർ​ഷം മു​ന്പേ പു​റ​ത്തു​വ​ന്ന​താ​ണ്. ന​യ​ൻ​താ​ര ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യി​ൽ ന​യ​ൻ​സ് ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.