വിക്രം നായകനാകുന്ന സാമി 2ൽ നിന്ന് തൃഷ പിന്മാറി

സാമി 2ൽ നിന്ന് തൃഷ പിന്മാറി.വിക്രം-ഹരി ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് സാമി 2.തൃഷയായിരുന്നു ആദ്യ ഭാഗത്തിൽ നായിക.ട്വിറ്ററിലൂടെ തൃഷ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ആശയപരമായ ഭിന്നതകളിൽ ചിത്രത്തിൽ നിന്ന് പിന്മാറുന്നുവെന്നാണ് തൃഷയുടെ വിശദീകരണം.

വിക്രമിന്‍റെ സാമിയിലെ വേഷം ഡപ്യൂട്ടി കമ്മീഷണർ ആറു സാമി അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച വേഷമായിരുന്നു.തൃഷയ്ക്കും മികച്ച വേഷമാണ് ചിത്രത്തിലുണ്ടായിരുന്നത്.സാമി 2ൽ തൃഷയ്ക്കൊപ്പം കീർത്തി സുരേഷും ഉണ്ടെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.തൃഷ പിന്മാറിയ സാഹചര്യത്തിൽ ഇനിയാര് എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.