കുഞ്ഞാലിമരയ്ക്കാറായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറുടെ ഒൗദ്യോഗിക പ്രഖ്യാപനം നടന്നിരുന്നു. ഒാഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുന്നു എന്ന വാര്‍ത്തയപം എത്തി. എന്നാല്‍ ഇങ്ങനൊരു ചിത്രം ചെയ്യുന്നില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോള്‍ തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലിനെ നായകനാക്കാനാണു ആലോചിച്ചിരുന്നത്. ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദര്‍ശന്‍ തല്‍ക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്.
തങ്ങള്‍ രണ്ടു വര്‍ഷം മുമ്പ് ആലോചിച്ച പ്രൊജക്ടാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറെന്ന് കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാസ് ഉടമകളിലൊരാളായ ഷാജി നടേശന്‍ പറഞ്ഞിരുന്നു. ആദ്യം അമല്‍ നീരദിനെ വച്ച് സിനിമ സംവിധാനം ചെയ്യിക്കാനായിരുന്നു തീരുമാനമെന്നും പക്ഷെ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമാണ് ചിത്രം ഇത്രയും നീണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.