പ്രമുഖ സിനിമാ താരങ്ങളായ ദിലീപും കാവ്യയും വിവാഹിതരായി.
കൊച്ചിയില്‍ വെച്ചാണ് ഇവരുടെ വിവാഹം. നേരത്തെ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് ഇവര്‍ വിവാഹത്തിലേക്ക് കടന്നത്. കൊച്ചി വേദാന്ത ഹോട്ടലിലാണ് ചടങ്ങ് നടക്കുന്നത്. ഇരുപതിലേറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും ആണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം. സിദ്ദീഖ്,
മീരാ ജാസ്മിന്‍, ജനാര്‍ദ്ദനന്‍, മേനക സുരേഷ്‌കുമാര്‍, സുരേഷ്‌കുമാര്‍, പ്രൊഡ്യൂസര്‍ രഞ്ജിത്ത്, ചിപ്പി, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിട്ടുണ്ട്. പുതിയ സിനിമയുടെ പൂജ എന്നാണ് ഹാളിന് മുമ്പില്‍ ബാന്നര്‍ വെച്ചിരുന്നത്. അത്രയും രഹസ്യമായാണ് ചടങ്ങുകള്‍ പ്ലാന്‍ ചെയ്തിരുന്നത്. പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ വേണമെന്ന് ദിലീപ് പറഞ്ഞു.
 
            


























 
				


















