ഇന്ത്യയിലെ ഭാര്യമാര്‍ക്ക് സണ്ണിലിയോണിനെ പേടി

 

മുംബയ്:ഇന്ത്യയിലുള്ള ഭര്‍തൃമതികളില്‍ പലര്‍ക്കും പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിനെ പേടിയാണെന്ന് താരം അടുത്തകാലത്താണ് അറിഞ്ഞത്. അതും ഒരു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍. ഡാനിയല്‍ വെബ്ബയെ പോലെ സുന്ദരനായ ഒരു ഭര്‍ത്താവുള്ളപ്പോള്‍ വേറെ ഭര്‍ത്താക്കന്‍മാരെ അന്വേഷിച്ച് അലയേണ്ട കാര്യമില്ലെന്ന് സണ്ണിലിയോണ്‍ വ്യക്തമാക്കി. ആളുകള്‍ തന്നെ ഇത്ര പേടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു. ബന്ധങ്ങളുടെ സുരക്ഷിതത്വം ദാമ്പത്യത്തിലാണ് ഉണ്ടാകുന്നത്. നിങ്ങള്‍ അവരുടെ ജീവിതത്തില്‍ എത്ര വിലപ്പെട്ടതാണെന്ന് പങ്കാളിക്ക് തോന്നിയാല്‍ പിന്നെ ഭയക്കേണ്ട കാര്യമില്ല.

തന്റെ ഭര്‍ത്താവ് സുന്ദരിയായ യുവതിയുമൊത്ത് സംസാരിച്ചാലോ, യാത്ര പോയാലോ ഭയമില്ലെന്നും സണ്ണി പറഞ്ഞു. താന്‍ മറ്റൊരാളുമൊത്ത് വര്‍ക്ക് ചെയ്യുമ്പോള്‍ ഭര്‍ത്താവിനും ഭയമില്ല. താന്‍ കോംപ്രമൈസ് ചെയ്യാത്ത രണ്ട് കാര്യങ്ങളില്‍ ഒന്ന് കുടുംബമാണ്. മറ്റൊന്ന് വ്യക്തിത്വവും. നമുക്ക് സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് തോന്നുള്ള ആളുകള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അങ്ങനെ അല്ലാതാവും. സ്വന്തം ആത്മവിശ്വാസമാണ് നമ്മുടെ സൗന്ദര്യം. സ്ത്രീകള്‍ക്ക് താങ്ങാനാവുന്നതിലധികം അധിഷേപം താന്‍ കേട്ടിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. മറ്റുള്ളവരെ ഉപദ്രവിക്കാത്തവിധത്തില്‍ നമ്മുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നും താരം പറഞ്ഞു.

സ്ത്രീ എന്ന നിലയില്‍ തനിക്കിതുവരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് സണ്ണി പറഞ്ഞു. തന്നെ ആരും ചൂഷണം ചെയ്തിട്ടില്ല. ഞാന്‍ എന്താണോ അതിനെ അംഗീകരിക്കുന്ന വ്യക്തിയാണ് താനെന്നും താരം പറഞ്ഞു. ഓരോരുത്തരും ഓരോ പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നു. അതില്‍ ചിലര്‍ വിജയിക്കുന്നു. അത് മാന്യമാകണം. തനിക്ക് അക്കാര്യത്തില്‍ പ്രയാസമില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.