സന്‍മാര്‍ഗ ക്ലാസെടുക്കുന്നയാള്‍ പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പ്രതി

എടപ്പാള്‍: ‘വഴിതെറ്റുന്ന കൗമാരം വഴികാട്ടാന്‍ മാതൃത്വം’ എന്ന പേരില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ബോധവത്കരണക്ലാസ് നടത്തിയ നേതാവ് രണ്ടാംദിവസം പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പ്രതിയായി.
കണ്ടനകം പുള്ളവന്‍പടി സ്വദേസി സൈഫുദ്ദീ (40)നെതിരെയാണ് പൊന്നാനി പോലീസ് കുട്ടികള്‍ക്കെതിരായ ലൈഗിംക അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തത്.

സംഭവം സംബന്ധിച്ച് പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച 6.30ന് വീടിനടുത്തുള്ള മില്ലില്‍ മുളകുപൊടിക്കാന്‍ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാന്‍ സഹായകരമായ പുസ്തകമെടുത്ത് തരാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുയായിരുന്നു. കരച്ചില്‍കേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ പൊന്നാനി പോലീസിലും പിന്നീട് ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. കേസെടുത്ത പോലീസ് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റ് കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉള്‍പ്പെടുത്ത് ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു. ഇപ്പോളും പ്രതി ഒളിവില്‍ തന്നെയാണെന്നും സൈഫുദ്ദീനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായും പൊന്നാനി പോലീസ് ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.