എ.കെ. ആന്റണിയുടെ ആനപ്പക – ചില ചരിത്ര പുസ്തകങ്ങളിലൂടെ

ഇന്ന് (ഡിസംബര്‍ 28) പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്‍റണിയുടെ 76 ാം ജന്‍മദിനം, കോണ്‍ഗ്രസിന്‍റെ 131 ാം ജന്‍മദിനവും

അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മൂന്ന് പ്രധാനപ്പെട്ട പുസ്തകങ്ങളെക്കുറിച്ചാണ് നിയാസ് കരീം എഴുതുന്നത് 

സൗമ്യനും ആദർശധീരനും മിതഭാഷിയും എന്നൊക്കെ വാഴ്ത്തിപ്പാടുന്ന എ.കെ. ആന്റണിയുടെ ആനപ്പകയുടെ ഇരയാണ് താനെന്ന് മുൻ കേന്ദ്ര മന്ത്രി മാർഗരറ്റ് ആൽവ തന്റെ ആത്മകഥയായ Courage & Commitment ൽ വ്യക്തമാക്കുന്നു. ആന്റണിയും അനുയായികളും വളരെ ബോധപൂർവ്വം കെട്ടിപ്പൊക്കി ഉണ്ടാക്കിയിട്ടുള്ള ആദർശത്തിന്റെ ഇമേജിനെ പൊളിച്ചടുക്കിയ ഒരു പുസ്തകമാണിത്. വയലാർ രവിയുടെ ഭാര്യ മേഴ്സി രവിയുടെ ആത്മകഥയിലും ആന്റണിയുടെ ഇരട്ട മുഖംi തുറന്നു കാണിക്കുന്നുണ്ട്. തന്റെ പ്രതിഛായയെ തകർക്കുന്ന മാർഗരറ്റ് ആൽവയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ആന്റണി ഇതുവരെ ഒന്നും പ്രതികരിച്ചു കണ്ടില്ല. .

antony-in-books

 

എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കാൻ ചരട് വലിച്ചത് ആൻറണിയാണെന്നാണ് ആൽവ പറയുന്നത്. അതിനുള്ള കാരണവും അവർ വെളിപ്പെടുത്തുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് നിയോഗിച്ച സമിതിയിലെ അംഗമായിരുന്നു ആൽവ . ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ഹൈക്കമാണ്ട് പ്രതിനിധികളോട് പറഞ്ഞുവെന്ന തരത്തിലാണ് സോണിയാ ഗാന്ധിക്ക് റിപ്പോർട് നൽകിയത്.

ഇതേത്തുടര്‍ന്ന് ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. :
2008 ലെ കർണാടക തിരഞ്ഞെടുപ്പിൽ ആൽവയുടെ മകന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു . ഇതിനെതിരെ പാർട്ടിക്കും ഹൈക്കമാണ്ടിനുമെതിരെ എ.ഐ.സി.സി സെക്രട്ടറിയായ മാർഗരറ്റ് ആൽവ രൂക്ഷമായ പ്രതികരണം നടത്തി. ഇത് സോണിയയുടെ അപ്രീതിക്കിടയാക്കി. പിന്നെ സോണിയയെ കണ്ട് മാപ്പ് പറഞ്ഞെങ്കിലും ആന്റണിയുടെ പാരവെപ്പിലൂടെ താൻ എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന്പുറത്താക്കപ്പെടുകയായിരുന്നു എന്നാണവർ പറയുന്നത്.

Page 348 / 349
# I came to learn from friends in the inner circle of the AICC that Antony , Who had been asked to look into the entire controversy , had actually recommended my explosion. While everyone else Sonia consulted ruled this out- recalling my years of unstinted service to the party- Antony’s Campaign against me finally yielded results.
I know A.K. Antony pursued my removal with such determination . Back in 2004 , when he had been Chief Minister of Kerala, Soniaji was very upset about defeat of Congress in the state in Parliamentary elections. All Congress candidates had lost, the only one seat won by an Indian Union Muslim League candidate as part of the UPA.
She sent R.L.Bhattathiri and me to Kerala as Observers to meet MLA’s and party leaders and produce a factual report on what went wrong………………………………….
…………………………..
A.K..Antony was replaced by OommenChandy. Antony never forgave me for this ( even though the decision was Soniaji’s) and used every opportunity he could to get even.#

ഏതാണ്ട് ഇതിന് സമാനമായ ആരോപണം ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.സി.അലക്സാണ്ടറും ആന്റണിയെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് 2002 ൽ എന്‍.ഡി.എ സർക്കാർ പി.സി.അലക്സാണ്ടറെ സജീവമായി പരിഗണിച്ചിരുന്നു. പക്ഷേ, കോൺഗ്രസ് അദ്ദേഹത്തെ പിന്തുണച്ചില്ല. ഇന്ദിരയുടെയും രാജീവിന്റെയും സെക്രട്ടറിയായിരുന്ന അലക്സാണ്ടറെ കോൺഗ്രസ് പിന്തുണക്കാതിരുന്നതിന് പിന്നിൽ ഒരു പാട് കളികൾ നടന്നിരുന്നുവെന്നാണ് അദ്ദേഹം തന്റെ Through the Corridors of Power എന്ന പുസ്തകത്തിൽ പറയുന്നത്. എ – കെ ആന്റണിയുടെ റോളിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്

” പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ ഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരുന്ന അപ്രതീക്ഷിത ചരടുവലികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്ന ഒട്ടനവധി ആളുകൾ, എന്തുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചില മുതിർന്ന അംഗങ്ങൾ, പ്രത്യേകിച്ച് വളരെ നാളുകളായി എന്നെ അടുത്തറിയുന്ന എ.കെ. ആൻറണിയെപ്പോ ലുളള ഏതാനും നേതാക്കൾ എനിക്കെതിരെ നീക്കങ്ങൾ നടത്തിയപ്പോൾ നിശബ്ദത പാലിക്കാനിടയായത് എന്ന് ചോദിക്കുകയുണ്ടായി. എന്നെ തേജോവധം ചെയ്യാനും പരാജയപ്പെടുത്താനും ചിലർ കുൽസിത മാർഗങ്ങൾ സ്വീകരിച്ചപ്പോൾ ആന്റണിയെപ്പോലുള്ളവർ മൗനം പാലിച്ചതിൽ അവർ അത് ഭുതപ്പെട്ടു. ശരിയാണ്, എന്നെ അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു.
എനിക്ക് ഒന്നേ പറയാനള്ളു, .ഈ ചോദ്യം ഉന്നയിച്ച ആളുകൾക്ക് മനോവേദനയും അത്ഭുതവും അക്കാര്യത്തിൽ അന്ന് എനിക്കും ഉണ്ടായി എന്നു മാത്രം. ”
(അധികാരത്തിന്റെ ഇടനാഴിയിലൂടെ പേജ് 60 )

ആന്റണിയുടെ മനസിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം .ആനപ്പകയെക്കുറിച്ച് വളരെ പച്ചക്ക് എഴുതിയിട്ടുള്ള ഒരു പുസ്തകമാണ് എസ്. സുധീശൻ എഴുതിയ ‘കാഴ്ചയ്ക്കപ്പുറം എ കെ. ആന്റണി / സങ്കീർത്തനം പബ്ളിക്കേഷൻസ്.

“എന്നാൽ കൂട്ടം തെറ്റിപ്പോയ ഒരാളെ പിന്നെ ആ കൂട്ടത്തിലേക്ക് ചേർക്കാൻ ആന്റണി താൽപര്യപ്പെടാറില്ല. എഴുപതുകൾക്കു ശേഷം ആന്റണിയുടെ പേരിൽത്തന്നെ ഇവിടെ ഗ്രൂപ്പുണ്ട്. ഗ്രൂപ്പുകൾ മാറി ച്ചവിട്ടുന്ന ഭാഗ്യാന്വേഷികളുണ്ട്. ഒപ്പം നിന്നിരുന്ന ഒരാൾ ഏത് സാഹചര്യത്തിലായാലും വിട്ടു പോയാൽ വിശുദ്ധമായ ഒരു അപസ്മാര രീതിയിലാകും ആന്റണിയുടെ മനസ്. അയാൾ മാനസാന്തരപ്പെട്ട് മടങ്ങി വന്നാലും ആന്റണിയുടെ മനസ് മാറില്ല. പുകഞ്ഞ കൊള്ളിയായി തന്നെ അയാളെ അകറ്റി നിർത്തുന്നതിൽ ആന്റണി ആഹ്ലാദം കാണുന്നില്ലേയെന്ന് തോന്നിപ്പോക്കും. ഇത്തരത്തിൽ ശിലാമയമായ ഒരു മാന്ത്രിക വ്യക്തി നിഷ്ഠ എം.എ. ജോണി നൊട് മാത്രമല്ല പിൽക്കാലത്ത് ഗ്രൂപ്പ് വിട്ട നേതാക്കളോടെല്ലാം .അദ്ദേഹം പുലർത്തിക്കാണുന്നുണ്ട്.

പി.സി.ചാക്കോ തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എൺപതുകളിൽ ആന്റണിയുടെ വലംകൈയായിരുന്നു ചാക്കോ’ ആന്റണിയുടെ മനസിലുള്ളത് ചാക്കോയിലൂടെയാണ് ലോകം അറിഞ്ഞത്. ഇടതു പക്ഷ ഐക്യ. സരണിയിൽ അവർ ഒരുമിച്ചായിരുന്നു. ആന്റണി.ആ ഐക്യം വിഛേദിച്ചപ്പോൾ ആദർശത്തിന്റ പേരിൽ തന്നെ ചാക്കോ ഒപ്പം നിന്നില്ല’ . പിന്നെ മാനസാന്തരപ്പെട്ട് പാർട്ടിയിൽ മടങ്ങിച്ചെന്നപ്പോൾ മുറിഞ്ഞുപോയ ആന്റണിയുമായുള്ള ബന്ധം വിളക്കിചേർക്കാനാണ് ചാക്കോ പരമാവധി ശ്രമിച്ചത്. പക്ഷേ ആന്റണി വഴുതി”. (Page 46)

ആന്റണിയുടെ പകയുടെ. ഇരകൾ ആരൊക്കെയെന്ന് ഒരു പക്ഷേ സത്യസന്ധമായി അറിയാവുന്ന രണ്ടു പേരാണ് ഉമ്മൻ ചാണ്ടിയും ചെറിയാൻ ഫിലിപ്പും – ഒരു തുറന്നെഴുത്ത് ഇവർ നടത്തിയാൽ പലരും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗതികിട്ടാതെ അലയുന്നതിന്റെ കഥ കേൾക്കാനാവും.