കറുത്ത സ്ട്രാപ് ലെസ് മിനി ഡ്രസ്സിൽ ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട്; പക്ഷെ ഡ്രസിന്റെ വില കേട്ട് ഞെട്ടരുത്

ബോണി കപൂർ- ശ്രീദേവി താരദമ്പതികളുടെ മകളായ ജാൻവി കപൂർ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചതിലൂടെയാണ് ഇയാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാക്കിയത്. കറുത്ത നിറത്തിലുള്ള മിനി ഡ്രസ് ധരിച്ചാണ് ഇരുപത്തിമൂന്നുകാരിയായ ജാൻവി ചിത്രങ്ങൾക്ക് പോസ് ചെയ്തത്.

ലൂസിയാന ബാൽഡെറാമയിൽ നിന്നാണ് ജാൻവി കറുത്ത വസ്ത്രം തെരഞ്ഞെടുത്തത്. ലേസ്ഡ് ബോഡികോൺ സിലൗറ്റും വളഞ്ഞ നെക്ക്‌ലൈനമാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. ജാൻവി ധരിച്ചിരുന്ന വസ്ത്രം കാഴ്ചയിൽ സിംപിളായി തോന്നുമെങ്കിലും 470 യു.എസ് ഡോളറാണ് ഇതിന്റെ വില. അതായത് 34,309 രൂപ.

വസ്ത്രധാരണം എടുത്തുകാട്ടാനായി  ജാൻ‌വിയുടെ തലമുടിയും ചിത്രത്തിൽ ഉയർത്തിക്കെട്ടിയ നിലയിലാണ്.  ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കും ജാൻവിയെ കൂടുതൽ ഗ്ലാമറസാക്കി.

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ അൻ‌വി കപൂർ 2018 ൽ ധഡക്കിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്നിവയിലും അഭിനയിച്ചു. റൂഹി അഫ്സാന, ദസ്താന 2 എന്നിവയാണ് പുതിയ ചിത്രങ്ങൾ.