തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 7 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. 20 പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.