കോണ്‍ഗ്രസിനെ വിറ്റു; പാലക്കാട്ട് ഡിസിസിക്കെതിരെ പോസ്റ്ററുകള്‍

പാലക്കാട്ന്മ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോണ്‍ഗ്രസിനെ വിറ്റെന്നും കച്ചവട ദല്ലാളന്മാര്‍ നാടിന് ശാപമാണെന്നുമാണ് വിമര്‍ശനം. ഡിസിസി നേതൃത്വത്തെ പുറത്താക്കണമെന്നും സേവ് കോണ്‍ഗ്രസിന്റെ പേരില്‍ തയാറാക്കിയ പോസ്റ്ററിലുണ്ട്. കോങ്ങാട്, നെന്മാറ മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ജനതാദളിന് നല്‍കിയ മലമ്പുഴ സീറ്റ് പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡിസിസിയില്‍ യോഗം ചേരും. ഡിസിസി, ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.