ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ കൊടുംക്രൂരത

crime in abdul kalam marg cochin

ബറേലി: രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം നൂൽ കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി
ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ഡ്രൈവറായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മിലാക്ക് സ്വദേശിയും ഡ്രൈവറുമായ യുവാവ് ഭാര്യയോട് ക്രൂരത കാണിച്ചത്. 24 കാരിയായ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച ഇയാൾ ചാരിത്ര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനു സമ്മതിച്ച യുവതിയുടെ കൈകാലുകള്‍ കെട്ടിയ ശേഷമാണ് ഇയാൾ  അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടിയത്.

രക്തസ്രാവം ഉണ്ടായതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും മുങ്ങി. തുടർന്ന് സമീപ ഗ്രമത്തിൽ താമസിക്കുന്ന യുവതിയുടെ അമ്മ എത്തിയാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിയുടെയും മാതാവിന്റെയും പരാതിയില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുര്‍ എസ്.പി. അറിയിച്ചു.

‘ഒരു കാരണവുമില്ലാതെ ഭര്‍ത്താവ് എന്നെ മര്‍ദിക്കുന്നത് പതിവായിരുന്നു. എനിക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. പക്ഷേ, ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല’- യുവതി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് മിലാക്ക് സ്വദേശിയായ യുവാവും യുവതിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നേരത്തെ ഒരു കുഞ്ഞ് റന്നിരുന്നെങ്കിലും പ്രസവത്തിന് പിന്നാലെ മരിച്ചു.