വികസനം മുരടിപ്പിച്ച ഭരണ കക്ഷിയോട് പത്ത് ചോദ്യങ്ങളുമായി ഡോ. എസ്.എസ് ലാൽ

ക്ഷയ രോഗ നിവാരണത്തിന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ച കഴക്കൂട്ടം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കൂടി ആയ ഡോ എസ് എസ് ലാൽ ലോക ക്ഷയ രോഗ ദിനാചാരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഗേറ്റിനു മുന്നിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു

തിരുവനന്തപുരം; തലസ്ഥാന ന​ഗരത്തിന്റെ പ്രവേശന കവാടമായ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വികസം മുരടിപ്പിച്ച ഭരണ കക്ഷിയോട് പത്ത് ചോദ്യങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ.

1. ശ്രീകാര്യം, ഉള്ളൂർ ഫ്ലൈഓവറുകൾ നിർമാണം ഇത് വരെ ആരംഭിക്കാത്തത് എന്ത് കൊണ്ട്❓
2. കഴക്കൂട്ടം – കേശവദാസപുരം നാലു വരി പാത നിർമാണം തുടങ്ങിവെക്കാത്തതിന് കാരണം എന്ത്❓
3. കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമാണ ഉത്‌ഘാടനം നടത്തിയ കഴക്കൂട്ടം ബസ് ടെർമിനൽ എന്ത് കൊണ്ട് വൈകുന്നു❓
4. 2011ലെ യുഡിഎഫ് സർക്കാർ തുടങ്ങിവച്ച മെട്രോറെയിൽ പദ്ധതി അട്ടിമറിച്ചതാരാണ്❓
5. ടെക്നോപാർക്കിലെ ഐടി അനുബന്ധ, ഇതര മേഖലകളിൽ പ്രദേശവാസികൾക്ക് അർഹമായ തൊഴിലവസരങ്ങൾ നിഷേധിക്കുന്നതാരാണ്❓
6.സ്ത്രീസുരക്ഷയ്ക്കായി ടെക്നോപാർക്കിൽ സ്ട്രീറ്റ് ലൈറ്റും സിസിടിവി ക്യാമറ യും സ്ഥാപിക്കുന്നതിൽ ഈ ഗവൺമെന്റ് എന്താണ് പരാജയപ്പെട്ടത്❓
7. കഴക്കൂട്ടത്ത് ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടോ❓
8. സ്പോർട്സ് ഹബ് കായികേതര ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത് നശിപ്പിച്ചത് ആരാണ്?❓
9. ആക്കുളം കൺവൻഷൻ സെന്ററും അനുബന്ധമായ ആക്കുളം കായലിന്റെ ടൂറിസം വികസന സാധ്യതകളെ തടസ്സപ്പെടുത്തുന്നതാരാണ്❓
10.മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തടസ്സം എന്തായിരുന്നു❓

മണ്ഡലത്തിലുടനീളം പൊള്ളയായ വാ​ഗ്ദാന പെരുമഴമാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തുന്നതെന്ന് ഡോ. എസ്.എസ് ലാൽ ആരോപിച്ചു. എൻഡിഎ സ്ഥാനാർത്ഥിക്ക് വികസന കാഴ്ചപ്പാടില്ലാതെ രാഷ്ട്രീയ ചർച്ചകൾക്ക് മാത്രമായി മുതിരുമ്പോൾ മണ്ഡലത്തിന്റേയും , തലസ്ഥാന ജില്ലയുടേയും, സംസ്ഥാനത്തിന്റേയുമായ സമ​ഗ്രമായ വികസന നയമാണ് യു‍ഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയ്ക്ക് വെയ്ക്കുന്നതെന്നും ഡോ. എസ് എസ് ലാൽ പറഞ്ഞു.