പ്രണയത്തെ എതിർത്ത സഹോദരനെ കൊലപ്പെടുത്തി; സീരിയല്‍ നടിയും കാമുകന്നും അറസ്റ്റില്‍

ബെംഗളൂരു: പ്രണയ ബന്ധത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ നടിയും കാമുകനും അറസ്റ്റിൽ. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ‌ (24) ഉൾപ്പെടെ 5 പേർ അറസ്റ്റിലായത്. നടിയുയടെ സഹോദരൻ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ധാര്‍വാഡിന് സമീപം വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഹുബ്ലി റൂറല്‍  പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഥമിക അന്വേഷണത്തില്‍ തന്നെ രാകേഷിന്‍റെ സഹോദരിക്ക് ഇതില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചു. പിന്നീട് വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഷനായുടെ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗറിന്‍റെ മൂന്ന് സുഹൃത്തുക്കള്‍ പിടിയിലായത്.

ഷനായുടെ നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം ആയതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 9ന് ഹുബ്ബള്ളി ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ഷനാ സന്ദര്‍ശിച്ചിരുന്നു. അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്.

ഒരു ദിവസത്തിന് ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച്  നിയാസ് അഹമ്മദും കൂട്ടുകാരും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചു. ഷനായെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ