കിംസ്ഹെല്‍ത്തില്‍ കൊവിഡ് വാക്സിനേഷന്‍ പുനരാരംഭിച്ചു

കൊവിഡ് വാക്‌സിനേഷനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ കിംസ്‌ഹെല്‍ത്ത് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെറി ഫിലിപ്പ്, മാര്‍ക്കറ്റിംഗ് ഹെഡ് വിനോദ് വൈആര്‍, എച്ച്.ആര്‍. ഹെഡ് കൃപേഷ്, ഫാര്‍മസി ഹെഡ് ശ്രീരഞ്ജിനി, ഫാര്‍മസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ കൊവിഡ് വാക്സിനേഷന്‍ പുനരാരംഭിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും നേരിട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങിയിരിക്കുന്നത്.

കോള്‍ഡ് ചെയിന്‍ സ്റ്റോറേജ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാക്സിന്‍ സൂക്ഷിച്ചിരിക്കുന്നത്. കോവിന്‍ പോര്‍ട്ടലിലൂടേയോ ആരോഗ്യ സേതു ആപ്പിലൂടേയോ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്സിനേഷനുള്ള സമയവും തിയതിയും തിരഞ്ഞെടുക്കാവുന്നതാണ്. പതിനെട്ടു വയസ്സിന് മുകളിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

പൊതുജനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വാക്സിനേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതിലധികം  സ്വകാര്യ – പൊതുമേഖലാ – കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയ്ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് കിംസ്ഹെല്‍ത്ത് പ്രത്യേകമായി സഹകരിക്കുന്നുണ്ട്.

വിമാനമാര്‍ഗ്ഗം നേരിട്ട് എത്തിച്ച വാക്സിന്‍ കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെറി ഫിലിപ്പ്, മാര്‍ക്കറ്റിംഗ് ഹെഡ് വിനോദ് വൈആര്‍, എച്ച്.ആര്‍. ഹെഡ് കൃപേഷ്, ഫര്‍മസി ഹെഡ് ശ്രീരഞ്ജിനി, ഫാര്‍മസി അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.