വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി

കോളജ് വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി.  മരിച്ച രണ്ടുപേരും കണ്ണൂർ സ്വദേശികളാണ്. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രാഗിനാണ് വെടിവച്ചത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു മാനസ.രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.
പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.