സ്മാർട്ട് ഫോണിലെ ആപ്പ് ഉപയോഗിച്ച് മാനസിക സമ്മർദം കുറക്കാം 

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ മാനസിക സമ്മർദ്ദവും  ഉത്ഖണ്ഡയും പലപ്പോഴും വില്ലനായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ആദ്യഘട്ടത്തിൽ പലരും മതിയായ പരിഗണന നൽകാറില്ല. ഡോക്ട്ടറെ കാണാനുള്ള ഒഴിവ് സമയം ഇല്ലാത്തതോ മടിയോ ആയിരിക്കും  പലപ്പോഴും കാരണം. പക്ഷെ ഒരു പരിധി കഴിയുമ്പോൾ കര്യങ്ങൾ കൈവിട്ട് പോയിരിക്കും .

സ്മാർട്ട്  ഫോണിന് മുന്നിൽ അനേകം സമയം ചിലവഴിക്കുന്നവരാണ് നാമെല്ലാവരും .   എന്നാൽ ഈ  ഫോണിനിന്  നിങ്ങളെ  മാനസിക സമ്മർദത്തിൽ നിന്നും രക്ഷനേടാൻ സഹായിക്കാനാകുമെങ്കിലോ .  ഇൻ്റലികെയ‌ർ വിഭാഗത്തിൽ പെടുന്ന കുഞ്ഞൻ  ആപ്ളിക്കേഷനുകളാണ് ഇതിന്  സഹായിക്കുക. ‍അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവരിൽ 50 ശതമാനം ആളുകളും   ഫലപ്രദം അണെന്നാണ് പ്രതികരിച്ചത് അത്രെ.

ഡോക്ട്ടറെ പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ല കേട്ടോ ,ഒരുവട്ടം കണ്ട് കഴിഞ്ഞാൽ പിന്നെ തുട‌ർച്ചായി കണുന്നത് ഒഴിവാക്കാം

.മാനസിക സമ്മർദം കുറക്കാനുള്ള വഴികളും എങ്ങനോ മാനസിക ശക്തി വീണ്ട് എടുക്കാമെന്നുമൊക്കെ ആപ്പ് പറ‌ഞ്ഞ് തരും .സംഗതി കൊള്ളാം അല്ലേ