യുവതിയുടെ ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. തലയും മുഖവും ചതരഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അവിനാശി റോഡില്‍ ചെന്നിയ പാളയത്തിന് സമീപമാണ് സംഭവം.യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.കൂടുതൽ അന്വേഷണം നടക്കുകയാണെന്നും,പീലമേട് പൊലീസ് അറിയിച്ചു.