ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷമിനായരുടെ നിയമനത്തിന് കേരള സര്‍വ്വകലാശാലയുടെ അംഗീകാരമില്ലെന്നും തല്‍സ്ഥാനത്ത് നിന്നും അവരെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരളസര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി.
സര്‍വ്വകലാശാല ചട്ടം അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ച് മൂന്ന് മാസത്തിനകം നിയമനത്തിന് സര്‍വ്വകലാശാലയുടെ അംഗീകാരം വാങ്ങിയിരിക്കണം.
നിയമവിരുദ്ധമായി പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് എല്ലാകുഴപ്പങ്ങള്‍ക്കും നേതൃത്വം നല്‍കി കോളേജിനെ ഇന്നത്തെ തകര്‍ച്ചയില്‍ എത്തിച്ചെന്നും കത്തില്‍ പറയുന്നു.
 
            


























 
				





















