നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചെന്ന് പരാതി

കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന നടത്തിയെന്ന് പരാതി. കണ്ണൂര്‍ സെന്‍ട്രലില്‍ നടന്ന പരീക്ഷയിലാണ് സംഭവം.

മെഡിക്കല്‍ രംഗത്തെ ഉപരിപഠനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാന്‍ വന്ന വിദ്യാര്‍ത്ഥിനിക്കാണ് ഇത്തരമൊരു ദുരനുഭവം. പരീക്ഷയ്ക്ക് ഡ്രസ്‌കോഡ് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പരിശോധന പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ഡ്രസ്‌കോഡ് കര്‍ശനമായി പാലിച്ചതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ വളരെയധികം ബുദ്ധിമുട്ടുകളാണ് നേരിട്ടത്. പരീക്ഷ സെന്ററിന് സമീപത്തുള്ള വീടുകളില്‍ നിന്ന് വസ്ത്രം കടംവാങ്ങി ഉപയോഗിച്ചും കിലോമീറ്ററുകള്‍ യാത്രചെയ്ത് പുതിയ വസ്ത്രങ്ങള്‍ വാങ്ങിയും ഒക്കെയാണ് പരീക്ഷ എഴുതേണ്ടിവന്നത്.  വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്.