മുംബയ്: തന്റെ മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും സ്‌കൂളില്‍ അവള്‍ ചില പരിപാടികള്‍ അവതരിപ്പിച്ചുണ്ടെന്നും ഷാറൂഖ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നു. ലോകപ്രശസ്ത കഥാപാത്രമായ സിന്‍ഡ്രല്ലയായി മകള്‍ സുഹാന അഭിനയിക്കുന്ന വീഡിയോ പുറത്ത് വന്നു.
സിന്‍ഡ്രല്ലയുടെ കഥയെ ആസ്പദമാക്കി സ്‌കൂളില്‍ കളിച്ച നാടകമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. രണ്ടാനമ്മയുടെയും അവരുടെ മകളുടെയും ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്ന സിന്‍ഡ്രല്ലയെ വളരെ മെലോഡ്രാമയായാണ് സുഹാന അവതരിപ്പിച്ചിരിക്കുന്നത്. മകള്‍ക്ക് അഭിനേത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ, തന്റടുത്ത് നിന്ന് അഭിനയം പഠിക്കാന്‍ താല്‍പര്യമില്ലെന്നും ഹഫിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാറൂഖ് പറഞ്ഞു. സുഹാനയ്ക്ക് പുറമേ ആര്യന്‍, അബ്രാം എന്നീ ആണ്‍മക്കളും ഷാറൂഖിനുണ്ട്.












































