അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഐ.എസ് സാന്നിധ്യമുണ്ടെന്ന് സംശയം

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഐ.എസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ റോഹിന്‍ ഗ്യ മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്തവരും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഉള്‍പ്പെട്ടവര്‍ ഇക്കൂട്ടത്ിതലുണ്ടെന്നാണ് കരുതുന്നത്.

റോ, ഐ.ബി എന്നീ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഐ.എസിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ജോലി തേടി പോയവര്‍ക്കിടയിലാണ് ഇക്കൂട്ടര്‍ നുഴഞ്ഞ് കയറിയിരിക്കുന്നതെന്നാണ് കരുതുന്നത്. സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരികയാണ്. രോഹിന്‍ഗ്യാ മുസ്ലീങ്ങലെ കൊന്നൊടുക്കിയ തീവ്രവാദ ഗ്രൂപ്പുകള്‍ ലോക വ്യാപകമായി ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തിലും ഇക്കൂട്ടരെ കര്‍ശനമായി നിരീക്ഷിക്കാനാണ് തീരുമാനം.