ഐ.എസിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി

കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്താനിലുള്ള മലയാളിയെന്ന് എന്‍.ഐ.എ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സമൂഹമാധ്യമ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞദിവസം വാട്ട്‌സാപ്പ് ഗ്രൂപ്പായ മെസേജ് ടു കേരളയില്‍ സമ്മതമില്ലാതെ ചേര്‍ത്തുവെന്നും തീവ്രവാദ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും കാട്ടി കാസര്‍കോട് സ്വദേശി ഹാരിസ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.

ഗ്രൂപ്പില്‍ നിന്നു ലഭിച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

്അഫ്ഗാനിസ്താനിലെ നമ്പറില്‍ നിന്നാണ് ഈ വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഇസ എന്നാണ് ഗ്രൂപ്പ് അഡ്മിന്റെ പേര്. പാലക്കാടു നിന്നു കാണാതായ ഇസയാണോ ഇതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.