ബിപ്‌സിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങള്‍ പുസ്തകമാകുമോ?

bips-thewifireporter001ഹിന്ദി സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നറിയപ്പെടുന്ന ബിപാഷ ബാസു ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവര്‍ തന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചാണ് എഴുതാന്‍ ഒരുങ്ങുന്നത്. ഒരു പ്രമുഖ ഫിറ്റ്‌നസ് വെബ്‌സൈറ്റില്‍ എഴുതുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. പക്ഷേ, ബിപ്‌സ് എഴുതുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അഭിനയത്തോടൊപ്പം ശരീര സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരങ്ങള്‍ ബോളിവുഡില്‍ കുറവാണ്. എന്നാല്‍ അക്ഷയ്കുമാര്‍, ജോണ്‍എബ്രഹാം, ശില്‍പാ ഷെട്ടി, ബിപാഷ ബാസു അങ്ങനെ വിരലിലെണ്ണാവുന്ന താരങ്ങളേ ഫിറ്റ്‌നസ്സിന് പ്രാധാന്യം കൊടുത്തു കണ്ടിട്ടുണ്ട്. ഭക്ഷണത്തിനും ഫിറ്റ്‌നസ്സിനും ബിപാഷ വിട്ടുവീഴ്ച ചെയ്യാറില്ല. ദി ഫിറ്റ് ആന്റ് ദി ഫാബുലസ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫിറ്റ്‌നസ്സ് വീഡിയോയും ഇവര്‍ ഇറക്കിയിരുന്നു. ജിംനേഷ്യത്തില്‍ പോകാന്‍ മടിയുള്ള സ്ത്രീകള്‍ക്കുവേണ്ടി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ചേര്‍ത്തിണക്കിയ വീഡിയോ ആയിരുന്നു അത്. തുടക്കക്കാര്‍ക്ക് 30 ദിവസം ചെയ്യാനായി 30 വിധത്തിലുള്ള വ്യായാമ മുറകളാണ് ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. തുടക്കക്കാര്‍ക്ക് ആഹാരക്രമവും വിറ്റാമിനുകളും പ്രോട്ടീന്‍സും ശരീരത്തിന് എപ്രകാരം ഉപകാരപ്പെടുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സെക്‌സ് അപ്പീലുള്ള സ്ത്രീയായി 2005 ലും 2007 ലും ബിപാഷ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.bipasha-basu-hot-bikini

സെക്‌സ് അപ്പീല്‍ എന്ന വാക്കിനെ അംഗീകാരമായി കണക്കാക്കാന്‍ മോഡലുകളെ പ്രേരിപ്പിച്ചതും ധൈര്യം നല്‍കിയതും ബിപ്‌സ് ആയിരുന്നു. മോഡലിങിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് സെക്‌സ് അപ്പീല് ഒരു അസ്സറ്റ് ആണെന്ന് പറയാന്‍ ബിപ്‌സ് അന്ന് ധൈര്യം കാണിച്ചു. കരണ്‍സിംഗ് ഗ്രോവറിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനുശേഷം ബിപാഷ അഭിനയ രംഗത്ത് അത്ര സജീവമല്ല.