സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും സ്ത്രികള്‍ക്ക് വിലക്കെന്ന് മാല പാര്‍വതി

മാല പാര്‍വ്വതി

 

തിരുവനന്തപുരം: സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ മാല പാര്‍വതി. സ്ത്രീകള്‍ക്ക് വേണ്ടി ടിവിയിലിരുന്ന് കസേര എടുത്ത് തലയില്‍ അടിക്കുന്ന എന്നെ സിനിമയില്‍ വേണ്ടെന്ന് ഒരു പ്രശസ്ത സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈരളിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. ഗവണ്‍മെന്റ് ജോലി രാജിവെച്ചത് എം എ ബേബി സഖാവ് പറഞ്ഞിട്ടാണ്. ആദ്യം കൈരളി ടി.വിക്ക് ആവശ്യമുണ്ടായിരുന്നതും കരടായതും എന്നെ ബാധിച്ചിട്ടില്ല .സ്ഥിര വരുമാനവും ജോലിയും പോയതില്‍ സങ്കടപ്പെട്ടിട്ടില്ല, പിന്നല്ലെ വല്ലപ്പോഴും ഒരിക്കല്‍ കിട്ടുന്ന സിനിമയെന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

സ്ത്രീകള്‍ നിരത്തില്‍ സുരക്ഷിതയല്ലെന്ന് പറഞ്ഞ് താന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. FB യിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ല. ചരിത്രം പറയാനല്ല. എങ്കിലും സിനിമ അവസരങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ ചിലര്‍ ആരോപിക്കുമ്പോള്‍ ‘എനിക്ക് ചിരിയാണ് വരുന്നത്. കേസ് തെളിയണം. തെളിഞ്ഞേ മതിയാകു. നടിക്ക് സംഭവിക്കുന്നോള്‍ മാത്രമല്ല ഈ പ്രതികരണം ഉണ്ടാകേണ്ടത്.

ഗുണ്ടകള്‍ അധികാര വര്‍ഗ്ഗത്തിന്റെയും പണമുള്ളവരുടെയും ഉപേക്ഷിക്കാനാവാത്ത കൂട്ടാണ്. പോലീസിനും ഇവരുമായി ബന്ധമുണ്ട്. ഇത്രയും ദിവസമായി പിടിക്കാനാവാത്ത പള്‍സര്‍ സുനി ചെറിയ മീന്‍ അല്ല. ഒറ്റക്കെട്ടായി കേസ് തെളിയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താം. അല്ലാതെ ഏതെങ്കിലും സ്വന്തം നിലയ്ക്ക് സംസാരിക്കാന്‍ ശ്രമിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ലെന്നും അവര്‍ പറയുന്നു.