-നിയാസ് കരീം-

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് നീണ്ടകരയിലും കൊടുങ്ങല്ലൂരിലും മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകള്‍ ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നു. ധനകാര്യ പരിശോധന വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ വെട്ടിപ്പുകള്‍ കണ്ടെത്തിയത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി കൊണ്ട് ഈ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. പോര്‍ട്ട് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ടെക്‌നിക്കല്‍ അനുമതിയില്ലാതെ ടെണ്ടര്‍ നടപടികളുമായി നീങ്ങുകയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെ ഒഴിവാക്കിയാണ് ടെണ്ടര്‍ നല്‍കിയത്. 21.88 കോടി രൂപക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. കണ്‍സള്‍ട്ടന്റിനെ നിയമിച്ചതിനു പിന്നിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടെണ്ടര്‍ ഉറപ്പിച്ചതിലും ടെക്‌നിക്കല്‍ അനുമതി നല്‍കിയതിലും പ്രകടമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 25 കോടിക്ക് ടെണ്ടര്‍ നല്‍കിയെങ്കിലും സാങ്കേതിക അനുമതി കേവലം 21.88 കോടിക്കുമാണ് നല്‍കിയത്. മൂന്നു കോടി 12 ല ക്ഷം രൂപയുടെ ക്രമക്കേട് ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നാണ് പരിശോധനാവിഭാഗം കണ്ടെത്തിയത്.

ഇങ്ങനെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.

ടെക്‌നിക്കല്‍ അനുമതിയില്ലാതെ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ടെണ്ടര്‍ അനുവദിച്ചത് പോര്‍ട്ട് ഡയറക്ടറായിരുന്നു. പോര്‍ട്ട് ഡയറക്ടര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് റീ-ടെണ്ടര്‍ നടപടികളുമായി ഡയറക്ടര്‍ മുന്നോട്ടു പോയത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് റീടെണ്ടര്‍ നടപടികളുമായി മുന്നോട്ടു പോയത്. സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയെ സഹായിക്കും വിധത്തിലാണ് ടെണ്ടര്‍ നടപടികള്‍ നടത്തിയത്. വേണ്ടത്ര പരിശോധനയോ പഠനമോ നടത്താതെയാണ് ഡയറക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. പോര്‍ട്ട് ഡയറക്ടറായ ജേക്കബ് തോമസ് റീടെണ്ടര്‍ നല്‍കിയ വസ്തുതകള്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതോടൊപ്പം തന്നെ സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന് നല്‍കിയതിനു പിന്നിലും ഡയറക്ടറുടെ നിയമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കാം:

 

jacob-03

jacob-01

 

jacob-02