മഞ്ജിമയെ തമിഴ് സംവിധായകന്‍ അപമാനിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ശേഷം കൂടുതല്‍ നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളുമായി നടിമാര്‍ രംഗത്ത്. മലയാള താരം മഞ്ജിമ ഗൗതംമേനോന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചിത്രത്തില്‍ നായികയാകാന്‍ ക്ഷണിച്ചു. സംവിധായകന് താരത്തെ നേരില്‍ കാണണമെന്നായി. അങ്ങനെ ഒരു ദിവസം മഞ്ജിമ നേരിട്ട് അയാളുടെ ഓഫീസില്‍ ചെന്നു. എന്നാല്‍ ‘ ഇതാണോ സാധനം? ഈ തടിച്ച ശരീരം നായികയ്ക്ക് പറ്റിയതല്ല’ എന്ന് പറഞ്ഞ് സംവിധായകന്‍ അപമാനിച്ചു. മുഖത്തടിയേറ്റത് പോലെയായി താന്‍ എന്നാണ് മഞ്ജിത ഇതേക്കുറിച്ച് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം കണ്ട് ആ നിമിഷം താന്‍ സ്ഥലം വിട്ടെന്നും താരം പറഞ്ഞു.

എന്റെ വണ്ണമുള്ള ശരീരപ്രകൃതിയെ കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെ കുറിച്ചോ സങ്കടം ഉണ്ടായില്ല. നമ്മള്‍ ഒരാളെ ആദ്യമായി കാണുമ്പോള്‍ സംസാരിക്കുന്നതിന് കുറച്ച് മര്യാദകളുണ്ട്. അത് കാണിക്കാത്തവര്‍ മനുഷ്യരല്ല. ശരിക്കും എന്റെ വ്യക്തിത്വത്തെയാണ് അയാള്‍ അപമാനിച്ചത്. അതുവഴി എന്നേക്കാള്‍ ചെറുതായത് അയാളും. അതുകൊണ്ട് ഇത് വലിയ വിവാദമാക്കാന്‍ ആഗ്രഹിച്ചില്ലെന്നും താരം പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ എന്ന് പലരും ചോദിക്കാറുണ്ട്. ഗ്ലാമര്‍ ചെയ്യാന്‍ ഇഷ്ടമാണ് , പക്ഷെ ശരീരം എക്‌സ്‌പോസ് ചെയ്യാന്‍ ആഗ്രഹമില്ല. ചുരിദാറിട്ടാല്‍ പോലും ഗ്ലാമറാണ്. മോഡേണ്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഗ്ലാമറാകാന്‍ തയ്യാറാണ്. എന്നാല്‍ ഓവര്‍ എക്‌സ്‌പോസ് ചെയ്യാന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കി.