തമിഴ്താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആര്‍.ജെ ട്വിറ്ററിലൂടെ പുറത്ത് വിടുന്നു

ചെന്നൈ: സിനമാക്കാര്‍ക്കിത് പൊതുവേ കഷ്ടകാലമാണ്. കേരളത്തില്‍ യുവനടിയെ വാഹനത്തില്‍ ആക്രമിച്ചതിന് പിന്നാലെ തമിഴ് താരങ്ങള്‍ക്ക് ഭീഷണിയായി ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്ക്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇവര്‍ പുറത്ത് വിട്ടത്. ലഹരി തന്ന് തന്നെ മയക്കിയ ശേഷം നടന്‍ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും തന്നെ റേപ്പ് ചെയ്‌തെന്ന് സുചിത്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. തൃഷ, ഹന്‍സിക, ആന്‍ഡ്രിയ എന്നിവര്‍ പാര്‍ട്ടിയിലും മറ്റും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ധനുഷിന് അമലാപോളുമായും തൃഷയുമായും അവിഹിതബന്ധം ഉണ്ടെന്നും സുചിത്ര ആരോപിക്കുന്നു. സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ സുചിലീക്‌സ് എന്ന പേരില്‍ വയറലായിരിക്കുകയാണ്.
suchitra-karthik
ഇന്നലെ രാത്രി സുചിത്ര നയന്‍താരയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ്. നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഇന്നലെ രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്ര പറഞ്ഞു. എന്നാല്‍ ഇതുവരെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടില്ല. അമല പോളിന്റെ ലീലകള്‍ സുചിത്ര പുറത്തുവിട്ടു, . രാത്രി ഏറെ വൈകിയും നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും ലീക്കാക്കുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനിടയില്‍ സര്‍വെ നടത്തിയാണ് ഇപ്പോള്‍ സുചിത്ര കാര്‍ത്തിയ്ക്ക് ഓരോ ഫോട്ടോയും വീഡിയോയും ലീക്കാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിക്കാന്‍ ‘ആസ്‌കിസുചി’ എന്നൊരു ഹാഷ് ടാഗും താരം ട്വിറ്ററില്‍ ഉണ്ടാക്കി.
അതേസമയം സുചിത്രയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞു. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് അവള്‍ ഇതെല്ലാം ചെയ്തതെന്നും താരം വ്യക്തമാക്കി. എന്നാല്‍ എല്ലാവരും തന്റെ ജീവിതം തകര്‍ത്തു. അതുകൊണ്ട് ഇവരുടെയെല്ലാം ചെയ്തികള്‍ പുറം ലോകം അറിയെട്ടെയെന്നും സുചിത്ര ട്വീറ്റ് ചെയ്തു.