ഗോകുല്‍ സുരേഷിന് ന്യൂസിലാന്റില്‍ നിന്ന് നായിക

ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രമായ പപ്പുവില്‍ നായികയായി എത്തുന്നത് ന്യൂസിലന്‍ഡില്‍ നിന്നും മലയാളിയായ ഇഷ്‌നി ആണ്. വേറിട്ടു നില്‍ക്കുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങളടങ്ങിയ ഈ ചിത്രത്തില്‍ വളരെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് നായികയായി ഇഷ്‌നിയെ തിരഞ്ഞെടുത്തത്.

നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു പച്ചയായ നാട്ടിന്‍പുറത്തെ പ്രണയമാണ് ചിത്രം പറയുന്നത്. ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്‌സസ്, ഒരേമുഖം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു. തിരക്കഥ ഉമേഷ് കൃഷ്ണന്‍.