അമേരിക്കന്‍ ഷോയില്‍ ദിലീപും കാവ്യയും ചേര്‍ന്ന് നൃത്തമാടി; വീഡിയോ വൈറലാകുന്നു

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ടെക്സാസിലെ ഓസ്റ്റിനില്‍ ആണ് നടന്നത് .വേദിയില്‍ ദിലീപിനൊപ്പം നൃത്തചുവടുകളുമായി കാവ്യയും എത്തി .

ദിലീപിന്റെ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന കാവ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദിലീപും കൂടെയാടുന്നുണ്ട്.ദിലീപ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം കാണികളെ നന്നായി രസിപ്പിച്ചു .

കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും ആയിരുന്നു ഗാനമേള അവതരിപ്പിച്ചത് .

[fbvideo link=”https://www.facebook.com/DileepOnlineCom/videos/1301419989906098/” width=”500″ height=”400″ onlyvideo=”1″]