ബി.ജെ.പി സംസ്ഥാന നേതാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍കയറി ആക്രമിച്ചു

കൊച്ചി: ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാമ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ആര്‍.എസ്.എസ് ഗുണ്ടാസംഘമാണ് സജീവനെ ആക്രമിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സജീവന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സജീവന്‍ ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജീവന്റെ കാലിനാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. അതേസമയം, ആക്രമണത്തിന് പിന്നിലുള്ള കാര്യം വ്യക്തമല്ല.