കാലില്‍ നീരുണ്ടാകുന്നതിനുള്ള ചില കാരണങ്ങള്‍

കാലിലെ നീര് പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. ഇതിനുള്ള കാരണങ്ങളും പലതാണ്. കാലില്‍ തന്നെ മുട്ടില്‍ നീരുണ്ടാകാം. മുട്ടിനു താഴെയുള്ള ഭാഗത്തുണ്ടാകാം. ഇതല്ലെങ്കില്‍ കാല്‍പാദത്തിലോ കണങ്കാലിലോ ഉണ്ടാകാം. ചില ഘട്ടങ്ങളില്‍ ഇതത്ര കാര്യമായ പ്രശ്‌നമായി എടുക്കേണ്ടതില്ല. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയുമാകാം. കാലിലെ നീര് എങ്ങനെ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതു നല്‍കുന്ന ആരോഗ്യസൂചനകളും അസുഖങ്ങളും എന്തെല്ലാം എന്നതിനെക്കുറിച്ചു കൂടുതലറിയൂ,

രക്തം

രക്തം കട്ടപിടിയ്ക്കുന്നതിന്റെ ഒരു സൂചനയാകാം, കാലിലെ നീര്. ഇതു കാരണം കാലിലേയ്ക്കു പമ്പു ചെയ്യപ്പെടുന്ന രക്തം തിരിച്ചു ഹൃദയത്തിലെത്തില്ല. രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാകുന്നതാണ് കാരണം. കാലിലെ ഏതെങ്കിലും ഭാഗത്ത് നീരുണ്ടാകാന്‍ കാരണമാകും. ഇത് ലംഗ്‌സിനും ഹൃദയത്തിനും നല്ലതല്ലെന്നതു കൊണ്ടു തന്നെ ഗുരുതരമായ പ്രശ്‌നവുമാണ്. കാലിലെ നീരിനൊപ്പം പനി, വേദന, ചര്‍മനിറം മാറുക എന്നിങ്ങനെ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ഇതിന്റെ കാരണം ഇതാകാം.

അണുബാധകള്‍

അണുബാധകള്‍ കാലില്‍ നീരുണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. ഡയബെറ്റിക് ന്യൂറോപ്പതി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നമുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ഇതിനൊപ്പം ഈ ഭാഗത്ത് മുറിവുകളോ പൊള്ളിയതു പോലുള്ള അടയാളങ്ങളോ ഉണ്ടാകാം.

ലിവര്‍, ഹാര്‍ട്ട്, കിഡ്‌നി

ലിവര്‍, ഹാര്‍ട്ട്, കിഡ്‌നി രോഗങ്ങളുടെ സൂചന കൂടിയാണ് കാലിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന നീര്. കിഡ്‌നി നേരെ പ്രവര്‍ത്തിക്കാത്തപ്പോള്‍ വെള്ളം അടിഞ്ഞു കൂടി കാലില്‍ നീരുണ്ടാകാം. ലിവര്‍ തകരാറിലെങ്കില്‍ ആല്‍ബുമിന്‍ ഉല്‍പ്പാദനം നടക്കില്ല. ഇത് രക്തം നാഡികളില്‍ നിന്നും കോശങ്ങളിലേയ്ക്കു കടക്കാന്‍ നീരിന് കാരണമാകും.

വീനസ് ഇന്‍സഫിഷ്യന്‍സി

വീനസ് ഇന്‍സഫിഷ്യന്‍സി എന്നൊരു അവസ്ഥയും കാലില്‍ നീരു വരാന്‍ ഇടയാക്കും. കാലിലെ ഞരമ്പുകളിലൂടെ ഹൃദയത്തിലേക്കു രക്തപ്രവാഹമുണ്ടാകും. ഹൃദയത്തിലെ വലതു വശത്തിലെ വാല്‍വിലൂടെ മാത്രം ഹൃദയത്തിന്റെ വലതുവശത്തേക്കാണ് രക്തം പോകുക. ഏതെങ്കിലും കാരണവശാല്‍ വാല്‍വിന് തകരാറുണ്ടായാല്‍ ഈ രക്തം തിരിച്ചു പ്രവഹിയ്ക്കും. ഇത് സമീപത്തെ കോശങ്ങളില്‍ പ്രവേശിയ്ക്കും. ഈ വിധത്തില്‍ നീരുണ്ടാകും.

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളും കാലിലെ നീരിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുന്നതാണ് കാരണം.

ലിംഫോഡിമ

ലിംഫോഡിമ എന്നൊരു അവസ്ഥയും കാലിലെ നീരിനുള്ളൊരു കാരണമാണ്. ലിംഫാറ്റിക് ഫ്‌ളൂയിഡ് കോശങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് കാരണം. ലിംഫ് നോയിഡുകളിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് കാരണം.

യൂറിക് ആസിഡ്

ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് കാലിലുണ്ടാകുന്ന നീരിന്റെ മറ്റൊരു ലക്ഷണമാണ്.

തടി

ഇതിനു പുറമേ തടി കൂടുന്നത്, ബിപിയ്ക്കുള്ള മരുന്നുകള്‍, കാലിലുണ്ടാകുന്ന ഉളുക്കോ മുറിവോ, ഗര്‍ഭം എന്നിവയെല്ലാം കാലിലെ നീരിനുള്ള കാരണങ്ങളാണ്.