പുകവലിയുടെ വലിയ അപകടം

പുകവലിക്കാര്‍ പുറത്തുവിടുന്ന പുകയും സിഗരറ്റ്, ബീഡി എന്നിവയുടെ കത്തുന്ന അറ്റത്തുനിന്ന് അന്തരീക്ഷത്തില്‍ കലരുന്ന പുകയും ശ്വസിക്കാന്‍ ഇടവരുന്നതിനെ നിഷ്‌ക്രിയ പുകവലി അഥവാ പാസ്സീവ് സ്‌മോക്കിംഗ് എന്നറിയപ്പെടുന്നു. പുകവലിക്കുന്നവരോടൊപ്പം കഴിയേണ്ടിവരുന്ന കുട്ടികളും പുകവലിക്കാരനായ ഭര്‍ത്താവിനോടൊപ്പം കഴിയേണ്ടി വരുന്ന ഭാര്യയും പുകവലിക്കാരുടെ സഹപ്രവര്‍ത്തകരും നിഷ്‌ക്രിയ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇന്ത്യയില്‍ യൗവ്വനപ്രായക്കാരില്‍ 40.3 ശതമാനം പേര്‍ നിഷ്‌ക്രിയ പുകവലിക്ക് അടിമകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മനഃശാസ്ത്രം പറയുന്നത്

പാന്‍മസാലകള്‍ ഉപയോഗിച്ച് തുടങ്ങുന്നവന്‍ വളരെ പെട്ടെന്ന് ആസക്തിയിലേക്ക് എത്തിച്ചേരുന്നു. ഉറക്കത്തെ പാന്‍മസാല പ്രതികൂലമായാണ് ബാധിക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിക്കാനോ, ഡ്രൈവ് ചെയ്യാനോ സഹായിക്കും എന്ന തെറ്റായ ധാരണ പാന്‍മസാല ഉപയോഗിക്കുന്നവരിലടങ്ങിയിട്ടുണ്ട്. പാന്‍മസാല ശീലമാക്കിയിട്ടുള്ള ഒരാള്‍ അത് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉറക്കക്കുറവും ആകാംഷ, മലബന്ധവും അനുഭവപ്പെടാം.

വ്യാപാരികള്‍ ചെയ്യേണ്ടത്

കിട്ടാതാകുമ്പോള്‍ ഉപയോഗിക്കാനുള്ള അവസരം കുറയും എന്നത് ലഹരിയെ സംബന്ധിച്ച് പ്രധാനമായ ഒരു കാര്യമാണ്. പാന്‍മസാലകള്‍ പോലുള്ള കാന്‍സറിന്റെ തരികള്‍ വിറ്റുകിട്ടുന്ന ലാഭം വേണ്ടെന്നുവയ്ക്കാന്‍ വ്യാപാരികള്‍ക്ക് കഴിയണം. എത്ര ലാഭം വാഗ്ദാനം ചെയ്യപ്പെട്ടാലും വിഷം വില്‍ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയണം. സ്‌കൂള്‍ പരിസരത്ത് (100 യാര്‍ഡിനുള്ളില്‍) പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിയമംമൂലം നിരോധിച്ചിരിക്കുന്നു. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെയോ ആരോഗ്യവകുപ്പ് അധികൃതര്‍ക്കോ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഈ നിയമം അധികാരം നല്‍കുന്നു.

നാം ചെയ്യേണ്ടത്

മാനസിക ദുര്‍ബലതയില്‍ നിന്നുയര്‍ന്ന് മാനസികാരോഗ്യത്തിലേക്ക് കടക്കാന്‍ ആവശ്യമായ സംഗതികള്‍ കൈകൊള്ളുക. ഇന്നു മുതല്‍ പുകവലിയുടെ ഉപയോഗം നിര്‍ത്താന്‍ തയ്യാറാകണം. സ്വയമേവ നിര്‍ത്താന്‍ കഴിയാതെ വന്നാല്‍ ശാസ്ത്രീയമായ കൗണ്‍സിലിംഗിന് വിധേയരാക്കണം. മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും മറ്റ് അംഗീകൃത ലഹരിവിരുദ്ധ ചികിത്സാ കേന്ദ്രങ്ങളിലും ഇതിനുള്ള കൗണ്‍സിലിംഗ് ലഭിക്കും.

നമ്മുടെ ലഭ്യം

ചെറുപ്പക്കാര്‍ പുകവലി ശീലം തുടങ്ങരുത്. പുകവലിശീലമുള്ളവര്‍ അത് നിര്‍ത്തണം. പുകയിലകൂട്ടി മുറുക്കുവാനും പുകയില ഉല്‍പ്പന്നങ്ങളും കര്‍ശനമായി വര്‍ജ്ജിക്കണം. സുഹൃത്തുക്കളേ, പുകയില വിമുക്ത ലോകത്തിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.