കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി. ചാലക്കുടി സി.ഐ കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറി.

കേസുകളുടെ ആധിക്യംനിമിത്തം അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു ആദ്യം സി.ബി.ഐ. എന്നാല്‍, മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തിയപ്പോൾ ആർ.എൽ.വി രാമകൃഷ്ണൻ അദ്ദേഹത്തിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.