വൈറ്റ്, തോപ്പില്‍ ജോപ്പന്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ മുഖത്ത് കാണുന്ന തിളക്കം വിഷ്വല്‍ ഇഫക്ടസ്
മുമ്പ് ഇംഗ്ലണ്ടില്‍ പോയാണ് കഴുത്തിലെ പേശികള്‍ താരം മുറുക്കിയിരുന്നത്
ഇടയ്ക്കിടെ താരം മുന്തിരിച്ചാറില്‍ കുളിക്കാറുണ്ട്. മീനും ഇലക്കറികളുമാണ് ഏറ്റവും കൂടുതല്‍ കഴിക്കുന്നത്
തിരുവനന്തപുരം: അറുപത്തഞ്ച് കഴിഞ്ഞ മമ്മൂട്ടിയെ യുവാവാക്കാന്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ മുടക്കുന്നത് പത്ത് ലക്ഷം രൂപ. ശരീരസൗന്ദര്യം കൃഷ്ണ മണി പോലെ കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ കഴുത്തിലെ പേശികള്‍ ചുരുങ്ങി ഇടിഞ്ഞ് തൂങ്ങിയതോടെയാണ് വിഷ്വല്‍ ഇഫക്‌സിന്റെ സഹായത്തോടെ താരത്തെ സുന്ദരനാക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ സ്റ്റുഡിയോയിലാണ് ഇതിന്റെ വര്‍ക്ക് നടത്തുന്നത്. മമ്മൂട്ടി നേരിട്ടെത്തി ഓരോ സീനും കണ്ട ശേഷമേ ഇവ ഡി.ഐ ചെയ്യാനും മറ്റും അയക്കൂ. വൈറ്റ്, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ മുഖത്ത് കാണുന്ന തിളക്കം ഈ വിഷ്വല്‍ ഇഫക്ടാണ്.
മുമ്പ് ഇംഗ്ലണ്ടില്‍ പോയാണ് കഴുത്തിലെ പേശികള്‍ താരം മുറുക്കിയിരുന്നത്. ഒരു തവണ ഏതാണ് നാല്‍പ്പത് ലക്ഷത്തോളം രൂപ അതിന് ചെലവ് വരും. അന്‍പത് കഴിഞ്ഞത് മുതല്‍ താരം അതിനായി യു.കെയില്‍ പോയിരുന്നു. അമേരിക്കയിലുള്ള ഡയറ്റീഷ്യനിസ്റ്റാണ് താരത്തിന്റെ ഡയറ്റ് നിയന്ത്രിക്കുന്നത്. മലയാളിയാണ് ഈ ഡോക്ടര്‍. ഇടയ്ക്കിടെ താരം മുന്തിരിച്ചാറില്‍ കുളിക്കാറുണ്ട്. മീനും ഇലക്കറികളുമാണ് ഏറ്റവും കൂടുതല്‍ കഴിക്കുന്നത്. നല്ല പോലെ വ്യായാമവും ചെയ്യും. ഇപ്പോള്‍ സൈക്കിള്‍ ചവിട്ടും പതിവാക്കി.
അതേസമയം 10 ലക്ഷം മുടക്കി വിഷ്വല്‍ എഫക്‌സ് ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മേക്കപ്പിട്ട് മമ്മുക്കയെ സുന്ദരനാക്കാമെന്ന് മേക്കപ്പ്മാന്‍മാര്‍ പറയുന്നു. മേക്കപ്പ് ഇടുന്നതിന് കുറച്ച് സമയം എടുക്കുമെന്ന് മാത്രം. എന്നാല്‍ മമ്മൂട്ടിക്ക് അതിനോട് താല്‍പര്യമില്ല. കഴുത്തും കവിളും കൂടുതല്‍ സുന്ദരമാക്കാന്‍ വിഷ്വല്‍ ഇഫക്‌സ് മതിയെന്നാണ് താരം പറയുന്നത്.