മാണിയെ കൂടെക്കൂട്ടരുത്‌; തനിക്ക്‌ ഇടതുമുന്നണി അംഗത്വം നല്‍കണം: ആവശ്യങ്ങളുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്

ആര്‍. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)ക്ക് ഇടതുമുന്നണിയില്‍ അംഗത്വം നല്‍കണമെന്ന ആവശ്യവുമായി  ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. പാര്‍ട്ടിക്കു മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു. ആളില്ലാത്ത പാര്‍ട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടി. കേരള കോണ്‍ഗ്രസ് (ബി)ക്ക് ഇടതുമുന്നണിയില്‍ അംഗത്വം നല്‍കണം. ഫോര്‍വേഡ് ബ്ലോക്കിനുപോലും യുഡിഎഫില്‍ പ്രവേശനം കിട്ടുന്ന കാലമാണെന്ന് ഓര്‍ക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേസമയം, ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഇന്നലെ തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. എന്നാല്‍ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ ശമ്പളം വേണ്ടെന്നും ബാലകൃഷ്ണപിള്ള ഇന്നു പ്രതികരിച്ചു. ആവശ്യത്തിനുമാത്രമായിരിക്കും സ്റ്റാഫിനെ നിയമിക്കുക. ഔദ്യോഗിക വസതി വേണ്ടെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.