യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ കസ്റ്റഡിയില്‍

വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടു. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരി (35)യെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയില്‍ കാണപ്പെട്ടത്. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ ഇയാള്‍ വിളിച്ചുവരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലായതിനെത്തുടര്‍ന്ന് പള്ളിപ്പാട് സ്വദേശി ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും വിവാഹിതരാണ്. സ്‌നേഹത്തിലും ആയിരുന്നുവെന്നു പറയുന്നു.