സി.​കെ.​വി​നീ​തിന്റെ ഇ​ര​ട്ട​ഗോ​ളിൽ ബം​ഗ​ളൂരു എ​ഫ്.സി​ക്ക് ഫെ​ഡ​റേ​ഷ​ൻ ക​പ്പ്

മലയാളിതാരം സി.കെ.വിനീതിന്റെ ഇരട്ടഗോൾ മികവിൽ, ബംഗളൂരു എഫ്.സി ഫെഡറേഷൻ കപ്പ് ജേതാക്കളായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നിലവിലെ ചമ്പ്യനായ മോഹൻബഗാനെ കീഴടക്കിയാണ് ബംഗളൂരു എഫ്.സിയുടെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയത്തതിനെ തുടർന്ന്, അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ, സി.കെ വിനീതിന്റെ ഗോളടി മികവാണ് ബംഗളൂരുവിനെ തുണച്ചത്.
രണ്ടാം പകുതിയിൽ പകരക്കാരാനായി കളത്തിലിറങ്ങിയ വിനീത്, എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും നേടി, ബംഗളൂരുവിന് കിരീടമുറപ്പിച്ചത്. നാലാംവട്ടം ഫൈനൽ കളിക്കുന്ന ബംഗളൂരു എഫ്.സിയുടെ രണ്ടാം ഫെഡറേഷൻ കപ്പ് കിരീടമാണിത്. ഇതോടെ അടുത്ത വർഷത്തെ എ.എഫ്.സി കപ്പിന് ബംഗളൂരു എഫ്.സി യോഗ്യത നേടി.