ലേലപട്ടിക പുറത്തിറക്കി, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരുവനന്തപുരവും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് നിന്നുള്ള ടീമും കളിക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്.

ഐ എസ് എല്‍ സംഘാടകരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡവലപ്മന്‍റ് ലിമിറ്റഡ് രാജ്യത്തെ പത്ത് നഗരങ്ങളില്‍ നിന്നുള്ള ടീമിനെയാണ് ലേലത്തിന് വിളിച്ചിട്ടുള്ളത്. തിരുവനന്തപുരം, അഹമ്മദാബാദ്, ബാംഗ്ളൂര്‍, കട്ടക്ക്, ഹൈദ്രാബാദ്, ദുര്‍ഗാപൂര്‍, ജാംഷഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപേക്ഷ മേയ് 12 മുതല്‍ 24 വരെയാണ് സമര്‍പ്പിക്കേണ്ടത്. ഈ ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഈ സീസണില്‍ ഐ എസ് എല്‍ പതിനൊന്ന് ടീമുകളുടെ പങ്കാളിത്തത്തോടെ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാകും ഐ എസ് എല്‍ നടക്കുക.